കെഫാക് അന്തർജില്ലാ ഫുട്ബോൾ: കോഴിക്കോടും തൃശൂരും ജേതാക്കൾ
Monday, February 19, 2018 7:32 PM IST
മിശ്രിഫ് : കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്‍റിലെ കലാശപ്പോരാട്ടത്തിൽ ജില്ലാ ലീഗിൽ കോഴിക്കോടും മാസ്റ്റേഴ്സ് ലീഗിൽ ട്രാസ്ക് തൃശൂരും ജേതാക്കളായി.

ആയിരങ്ങൾ അണിനിരന്ന ശബ്ദമുഖരിതമായ മിശ്രിഫിലെ യൂത്ത് പബ്ലിക്അഥോറിറ്റി സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ ട്രാസ്ക് തൃശൂർ എംഫാഖ് മലപ്പുറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. തുടർന്നു നടന്ന ജില്ലാ ലീഗ് ഫൈനലിൽ കോഴിക്കോടും മലപ്പുറവും തമിലുള്ള മത്സരം എക്സ്ട്രാ ടൈമിലേക്കും ശേഷം ട്രൈബക്കറിലേക്കും നീങ്ങിയെങ്കിലും വിജയം കോഴിക്കോടിനോടപ്പം നിന്നു.

കാണികളുടെ അകമഴിഞ്ഞ പിന്തുണയിൽ ആവേശഭരിതരായ ഇരു ടീമുകളും കളിയുടെ തുടക്കത്തിൽ ഒത്തിണക്കത്തോടെ പന്ത് മുൻനിരയിൽ എത്തിച്ചെങ്കിലും ഗോളാക്കി മാറ്റുവാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഗാലറിയെ ആവേശം കൊള്ളിച്ച് ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ഇരു ടീമുകളും കാഴ്ച വച്ചെങ്കിലും അവസരങ്ങളും മുതലാക്കാനായില്ല.

മാസ്റ്റേഴ്സ് ലീഗിൽ മായിസ് എറണാകുളത്തെ പരാജയപ്പെടുത്തി കെഡിഎഫ് എകോഴിക്കോട് മൂന്നാം സ്ഥാനം നേടിയപ്പോൾ ജില്ലാ ലീഗിൽ തൃശൂരിനെ ട്രൈബേക്കറിൽ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി.

മാസ്റ്റേഴ്സ് ലീഗിലെ മികച്ച ഗോൾ കീപ്പറായി ഷാജഹാൻ (ത്രിശൂർ), മികച്ച പ്ലയെറായി ഉമ്മർ(എംഫാഖ് മലപ്പുറം) ഡിഫൻഡറായി സാംസണ്‍(മായിസ് എറണാകുളം) , ടൂർണമെന്‍റിലെ ടോപ് സ്കോററായി നിയാസ് (കെ.ഡി.എഫ്.എ കോഴിക്കോട് ) ഓൾഡിസ്റ്റ് പ്ലയെർ : ഓ.കെ.റസാഖ് (കണ്ണൂർ) എന്നിവരെയും ജില്ലാ ലീഗിൽ ഗോൾ കീപ്പറായി അൽഫാസ് അസർ (തിരുവനന്തപുരം) ഡിഫൻഡറായി ഡാനിഷ്( മലപ്പുറം ), മികച്ച പ്ലയറായി അനസ് കക്കട്ട്( കോഴിക്കോട് ),ടൂർണമെന്‍റിലെ ടോപ്സ്കോറരായി അഫ്താബ് (മലപ്പുറം ) റിതേഷ് (തൃശൂർ ), പ്രോമിസിംഗ് പ്ലയറായി ധിനിൽ (എറണാകുളം) എന്നിവരെയും തെരഞ്ഞടുത്തു.

വിജയികൾക്കുള്ള ട്രോഫികൾ ഗുലാം മുസ്തഫ , ഓ.കെ.റസാഖ് , ശറഫുദ്ധീൻ കണ്ണെത്ത് , മനോജ് കുര്യൻ , സത്യൻ വണ്ടൂര , ബിജു കടവിൽ , ഹിക്മത് തോട്ടുങ്കൽ , ആഷിക് കാദിരി , മൻസൂർ കുന്നത്തേരി , ഷബീർ കളത്തിങ്കൽ , നൗഫൽ ആയിരം വീട് , സഫറുള്ള , പ്രദീപ് കുമാർ കെഫാക് ഭാരവാഹികൾ എന്നിവർ ചേർന്ന് സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ