ഫാ.ജോര്‍ജ് വടുക്കൂട്ട് ഒഎഫ്എം കപ്പൂച്ചിന്‍ ഞായറാഴ്ച ചുമതലയേല്‍ക്കും
Sunday, February 25, 2018 4:18 PM IST
മസ്‌കറ്റ്: ഒമാനിലെ ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളിയുടെ വികാരിയായി റവ.ഫാ.ജോര്‍ജ് വടുക്കൂട്ട് ഒഎഫ്എം കപ്പൂച്ചിന്‍ ഞായറാഴ്ച ചുമതലയേല്‍ക്കും. വൈകിട്ട് 7.15 നു അറേബ്യന്‍ വികാരിയാത്ത് ബിഷപ് മാര്‍ പോള്‍ ഹിന്ററിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍. സോഹാര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വികാരിയായും, റുവി സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും അച്ചന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ.വില്‍സണ്‍ റുമാവോ സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് നിയമനം.ഫാ.തോമസ് ജോണ്‍ മുത്തന്റേടത്തും, ഫാ.സെബാസ്റ്റ്യന്‍ പാക്യവും അസിസ്റ്റന്റ് വികാരിമാരായി തുടരും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം