ഷുഹൈബ് വധം:കേസ് സിബി ഐ ഏറ്റെടുക്കണമെന്നു കണ്ണൂര്‍ കെഎംസിസി
Sunday, February 25, 2018 4:20 PM IST
ദമാം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് നടപടി പ്രഹസനമായ സാഹചര്യത്തില്‍ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ. നേതാക്കളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുകയാണ് താന്‍ ചെയ്തതെന്നും രക്ഷപ്പെടുത്തുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയെന്നുമുള്ള ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കേസിനെ വഴിതിരിച്ചുവിടാനുള്ള 'ട്വിസ്റ്റ്' മാത്രമാണെന്നും കെ.എം.സി.സി. കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'മാര്‍കിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ' ആരോപിച്ചു.

ദമ്മാം സഫാ ഓഡി റ്റോ റിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡണ്ട് അസീസ് എരുവാട്ടി അദ്ധ്യക്ഷത വഹിച്ചു നാഷണല്‍ കമ്മിറ്റി സുരക്ഷ കണ്‍വീനര്‍ സക്കീര്‍ അഹ്മദ് ഉത്ഘാടനം ചെയ്തു.ഒഐസിസി ഗ്ലോബല്‍ പ്രസിഡണ്ട് മന്‍സൂര്‍ പള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി .അബ്ദുല്‍ മജീദ് വാഫി (എസ്.കെ.ഐസി ), മുഹമ്മദ് അലി റഹീമ (കെ ഐ ജി) , അഷ്‌റഫ് ആളത്ത് (മീഡിയ ) ബക്കര്‍ എടയന്നൂര്‍ , ഫൈസല്‍ ഇരിക്കൂര്‍ , റഷീദ് മങ്കട , എ .പി .ഇബ്രാഹിം മൗലവി (കെഎംസിസി) മുഹമ്മദ് അലി പാഴൂര്‍ (ഒഐസിസി ) എന്നിവര്‍ പ്രസംഗിച്ചു. സലാം മുയ്യം, നജീബ് .യു.പി, റഹ്മാന്‍ വായാട് ,അശ്രഫ് കുറുമാത്തൂര്‍ , നിയാസ് തൊട്ടിക്കല്‍ , ജാഫര്‍ മങ്കര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഉസ്സന്‍കുട്ടി യു.പി . സ്വാഗതവും , നൗഷാദ് .എ .കെ നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം