അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ൽ സ്നേ​ഹ​സാ​ന്ത്വ​ന​മാ​യി തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്
Monday, March 12, 2018 11:06 PM IST
കു​വൈ​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് സാ​മൂ​ഹ്യ​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്രാ​സ്ക് വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ വിം​ഗു​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഇ​രു​നൂ​റ്റി അ​ന്പ​തി​ല​ധി​കം വ​നി​ത​ക​ൾ താ​മ​സി​ക്കു​ന്ന ഖൈ​ത്താ​നി​ലു​ള്ള അ​ൽ അ​ബ്ര ക്ലീ​നിം​ഗ് ക​ന്പ​നി​യു​ടെ വ​നി​താ ലേ​ബ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ർ​ക്കു വ​സ്ത്ര​ങ്ങ​ൾ , ബാ​ഗു​ക​ൾ, ചെ​രു​പ്പ് , മ​റ്റു നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ കൈ​മാ​റു​ക​യും ചെ​യ്തു.

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​വി, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ണ്‍​വീ​ന​റും ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ഡി പൗ​ലോ​സ്, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക്, വ​നി​താ സെ​ക്ര​ട്ട​റി റി​നി ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു ട്രാ​സ്ക് ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ട്രാ​സ്ക് അം​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് കൈ​മാ​റി. ജോ​യ് തോ​ല​ത്, അ​ല​ക്സ് പൗ​ലോ​സ്, ഡോ. ​ജ​മീ​ല ക​രീം, ജി​ഷ രാ​ജീ​വ്, നി​ഷ ബി​നോ​യ്, ഷെ​റി​ൻ ബി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ