വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​വു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ
Monday, March 12, 2018 11:11 PM IST
ജി​ദ്ദ: വൈ​ജ്ഞാ​നി​ക ന​വ​സ​ങ്കേ​ത​ങ്ങ​ളെ​യും സം​രം​ഭ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ വി​സ്ഡം വി​ഭാ​ഗം നോ​ട്ടെ​ക് (KnowTech) എ​ന്ന പേ​രി​ൽ വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന​വേ​ഷ​ൻ രം​ഗ​ത്തെ പ്ര​വാ​സി യു​വാ​ക്ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വ്യ​വ​സ്ഥാ​പി​ത പ്ര​ദ​ർ​ശ​ന​വേ​ദി​യാ​കും നോ​ട്ടെ​ക്കു​ക​ൾ. ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ന​വീ​ന​ത​ക​ളും ടെ​ക്നോ​ള​ജി, പ്രൊ​ഫ​ഷ​ന​ൽ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ന​വ​സ​ങ്കേ​ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ആ​സ്വാ​ദ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലാ​യി ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നോ​ട്ടെ​ക്കു​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ​ക്ക് മി​ക​വ് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ങ്ങ​ൾ, ടെ​ക്നോ​ള​ജി എ​ക്സ്പോ, പ്ര​സ​ന്‍റെ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ സം​രം​ഭ​ങ്ങ​ൾ നോ​ട്ടെ​ക് എ​ക്സ്പോ​യി​ലു​ണ്ടാ​കും. ദ ്രെ​ബെ​ൻ, ഗ്രാ​ഫി​ക്സ് ഡി​സൈ​നിം​ഗ്, ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫി, സോ​ഫ്വെ​യ​റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പു​ക​ൾ, ടൂ​ട്ട​റിം​ഗ്, ആ​രോ​ഗ്യം, ഗാ​ർ​ഹി​കം, സാ​ന്പ​ത്തി​കം, ക​ന്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ന​വ സാ​ങ്കേ​ത​ക​വി​ദ്യ​ക​ൾ, ലൈ​ഫ് ടി​പ്സ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഡോ​ക്യു​മെ​ന്‍റ​റി, സ്പോ​ട്ട് ക്രാ​ഫ്റ്റിം​ഗ്, തു​ട​ങ്ങി​യ മ​ത്സ​ര ഇ​ന​ങ്ങ​ളു​മു​ണ്ടാ​കും.

പു​തി​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന ക്രി​യേ​റ്റീ​വ് ക​മ്യൂ​ണ്‍, സോ​ഷ്യ​ൽ മീ​ഡി​യ അ​വ​യ​ർ​നെ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, സി​റ്റി​സ​ണ്‍ ജേ​ർ​ണ​ലി​സം, ഗ​താ​ഗ​ത സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക്ലാ​സു​ക​ൾ, ഓ​പ​ണ്‍ ടോ​ക്ക്, പ്രൊ​ജ​ക്ട് പ്ര​സ​ന്േ‍​റ​ഷ​ൻ, വീ​ഡി​യോ റി​വ്യൂ, ബു​ക് റി​വ്യൂ, അ​പ്ലി​ക്കേ​ഷ​ൻ ഷോ​ക്കോ​സ്, ശാ​സ്ത്ര​മേ​ള, സ്കൂ​ൾ പ​വ​ലി​യ​ൻ, ബു​ക് ഷെ​ൽ​ഫ്, എ​ഡ്യൂ എ​ക്സ്പോ എ​ന്നി​വ​യും ന​ട​ക്കും. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് നോ​ട്ടെ​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക. ഈ ​വ​ർ​ഷ​ത്തെ നോ​ട്ടെ​ക് ആ​ർ​എ​സ്സി​യു​ടെ സെ​ക്ട​ർ, സെ​ൻ​ട്ര​ൽ, നാ​ഷ​ണ​ൽ ഘ​ട​ക​ങ്ങ​ളി​ൽ ഈ ​മാ​ർ​ച്ച് മാ​സ​മാ​ണ് ന​ട​ക്കു​ക. എ​ക്പോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 0532061033 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. ജി​ദ്ദ സെ​ൻ​ട്ര​ൽ നോ​ട്ടെ​ക് എ​ക്സ്പോ മാ​ർ​ച്ച് 23 നാ​ണ് ന​ട​ക്കു​ക.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി അ​ബ്ദു​ൽ റ​ഹ്മാ​ൻ മ​ളാ​ഹി​രി, മു​ജീ​ബ് എ.​ആ​ർ ന​ഗ​ർ, ബ​ഷീ​ർ എ​റ​ണാ​കു​ളം തു​ട​ങ്ങി​യ​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി 51 അം​ഗം നോ​ടെ​ക്ക് ഡ്രൈ​വ് ടീ​മി​നെ രൂ​പീ​ക​രി​ച്ചു.

ഷാ​ഫി മു​സ്ലി​യാ​ർ, സ​യ്യി​ദ് സൈ​നു​ൽ ആ​ബി​ദ് ത​ങ്ങ​ൾ,ബ​ഷീ​ർ ഹാ​ജി നീ​രോ​ൽ പാ​ലം എ​ന്നി​വ​രെ യ​ഥാ​ക്ര​മം സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ എ​ന്നി​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹ​സ​ൻ സ​ഖാ​ഫി മു​സ്ത​ഫ സ​അ​ദി യ​ഹ്യ നൂ​റാ​നി എ​ന്ന​വ​ർ വൈ​സ് ചെ​യ​ർ​മാ·ാ​രും ഖ​ലീ​ൽ റ​ഹ്മാ​ൻ റാ​ഷി​ദ് മാ​ട്ടൂ​ൽ എ​ന്നി​വ​ർ ജോ​യി​ൻ ക​ണ്‍​വീ​ന​ർ​മാ​രാ​യി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ