അ​ൽ​കോ​ബാ​ർ കെഎം​സി​സി മു​സ്ലീം ലീ​ഗ് സ്ഥാ​പ​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, March 12, 2018 11:29 PM IST
അ​ൽ​കോ​ബാ​ർ: ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലീ​ഗി​ന്‍റെ എ​ഴു​പ​താം സ്ഥാ​പ​ക ദി​നാ​ച​ര​ണം അ​ൽ​കോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് പ​ത്തി​ന് റ​ഫാ ക്ലി​നി​ക്ക് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ഭി​മാ​ന​ക​ര​മാ​യ അ​സ്ഥി​ത്വ​ത്തി​ന്‍റെ ഏ​ഴ് പ​തി​റ്റാ​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ൽ റ​ഫീ​ക്ക് പൊ​യി​ൽ​തൊ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ചാ സം​ഗ​മം കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെഎം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ന്നോ​ക്ക​ത്തി​ന്‍റെ ക​ന​ൽ പാ​ടു​ക​ളി​ലെ പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ൽ ത​ള​ർ​ന്ന ഒ​രു ജ​ന​ത​യി​ൽ ആ​ത്മ​വീ​ര്യ​ത്തി​ന്‍റെ ഉ​ത്തേ​ജ​കം പ​ക​ർ​ന്ന് മ​തേ​ത​ര​ത്വം കാ​ത്ത് സൂ​ക്ഷി​ച്ച് രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യി നി​ന്ന മു​ൻ​കാ​ല നേ​താ​ക്ക​ളെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സു​ലൈ​മാ​ൻ കൂ​ലെ​രി, ഖാ​ദി മു​ഹ​മ്മ​ദ്, മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക രാ​ഷ്ട്രീ​യം ച​രി​ത്രം വ​ർ​ത്ത​മാ​നം ഭാ​വി എ​ന്ന വി​ഷ​യ​ത്തി​ൽ വി​വി​ധ ഏ​രി​യാ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, നാ​സ​ർ ചാ​ലി​യം, മു​നീ​ർ ന​ന്തി (അ​ക്ര​ബി​യ്യ), മൊ​യ്തു​ണ്ണി പാ​ല​പ്പെ​ട്ടി , നൗ​ഷാ​ദ് ചാ​ലി​യം (അ​ൽ​കോ​ബാ​ർ ടൗ​ണ്‍), ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട്, ക​ലാം മീ​ഞ്ച​ന്ത, ഫൈ​സ​ൽ കൊ​ടു​മ, (റാ​ക്ക)​കോ​യാ​ക്കു​ട്ടി ഫ​റോ​ക്ക്, ഹാ​ഷിം, ജാ​ഫ​ർ അ​രീ​ക്കോ​ട്, മു​ഹ​മ്മ​ദ് പു​തു​ക്കു​ടി, മു​സ്ത​ഫ ചെ​ങ്ക​ള, ഖാ​സിം പു​ല്ലാ​ളൂ​ർ, (സു​ബൈ​ക്ക)​ആ​സി​ഫ് മേ​ല​ങ്ങാ​ടി, ബാ​ദ്ഷാ പൊ​ന്നാ​നി(​സി​ൽ​വ​ർ ട​വ​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്ഥാ​പ​ക ദി​ന​ത്തി​ൻ​റെ ഭാ​ഗ​മാ​യി സി​ദ്ധീ​ഖ് പാ​ണ്ടി​ക​ശാ​ല ന​യി​ച്ച പ്ര​ശ്നോ​ത്താ​രി മ​ത്സ​ര​ത്തി​ൽ അ​ക്ര​ബി​യ്യ ഏ​രി​യ ക​മ്മി​റ്റി ജേ​താ​ക്ക​ളാ​യി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം