പാ​സ്റ്റ​ർ ജി. ​ഗീ​വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Thursday, March 15, 2018 10:45 PM IST
ദു​ബാ​യ്: നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ദു​ബാ​യി​ലെ പെ​ന്ത​ക്കോ​സ്ത് സ​ഭ​യു​ടെ അ​മ​ര​ക്കാ​ര​ൻ പാ​സ്റ്റ​ർ ജി. ​ഗീ​വ​ർ​ഗീ​സ്(80) നി​ര്യാ​ത​നാ​യി. മാ​ർ​ച്ച് 15നു ​രാ​വി​ലെ ദു​ബാ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മാ​വേ​ലി​ക്ക​ര കാ​രാ​ഴ്മ ചെ​റു​മ​ല​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം മാ​ർ​ച്ച് 24ന് ​ദു​ബാ​യ് ഹോ​ളി ട്രി​നി​റ്റി ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ജ​ബ​ൽ അ​ലി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ചെ​ങ്ങ​ന്നൂ​ർ കൊ​ച്ചേ​ട്ടു കാ​ലാ​യി​ൽ സാ​റാ​മ്മ. മ​ക്ക​ൾ: ജി​ജി(​ദു​ബാ​യ്), ജി​നി(​കാ​ന​ഡ), സ​ജി(​യു​എ​സ്എ).

1973ൽ ​ദു​ബാ​യി​ലെ​ത്തി​യ പാ​സ്റ്റ​ർ ഗീ​വ​ർ​ഗീ​സ് പെ​ന്ത​ക്കോ​സ്ത് സ​ഭ​യു​ടെ ആ​ത്മീ​യ ഇ​ട​യ​ൻ, വേ​ദാ​ധ്യാ​പ​ക​ൻ, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഐ​പി​സി ഫി​ല​ദ​ൽ​ഫി​യ, ദു​ബാ​യ് സീ​നി​യ​ർ പാ​സ്റ്റ​ർ, ഐ​പി​സി യു​എ​ഇ റീ​ജി​യ​ൻ ര​ക്ഷാ​ധി​കാ​രി, ദു​ബാ​യ്-​ഷാ​ർ​ജ ഐ​ക്യ പെ​ന്ത​ക്കോ​സ്ത് ഫെ​ലോ​ഷി​പ്പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: റോ​ജി​ൻ പൈ​നം​മൂ​ട്