മു​സ്ലിം ലീ​ഗി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, March 15, 2018 11:11 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി അ​തി​ന്‍റെ മാ​തൃ​സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി കു​വൈ​ത്ത് കെഎംസി​സി നേ​താ​വ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മു​സ്ലിം ലീ​ഗി​ന്‍റെ എ​ഴു​പ​ത് വ​ർ​ഷ​ത്തെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ധി​ക​രി​ച്ച് കേ​ന്ദ്ര ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം സി.​പി. അ​ബ്ദു​ൽ അ​സീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര ട്ര​ഷ​റ​ർ എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ്, മു​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ഹ്മൂ​ദ് സാ​ഹി​ബ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത, മു​ൻ ട്ര​ഷ​റ​ർ എ​ച്ച്.​ഇ​ബ്രാ​ഹിം കു​ട്ടി സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ഫാ​സി​ൽ കൊ​ല്ലം ഖാ​ലി​ദ് അ​ല്ല​ക്കാ​ട്ട്, അ​സീ​സ് വ​ലി​യ​ക​ത്ത്, അ​ജ്മ​ൽ വേ​ങ്ങ​ര, ഹം​സ ക​രി​ങ്ക​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ