സി​ഫ് ഈ​സ്റ്റീ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ 16ന്
Thursday, March 15, 2018 11:13 PM IST
ജി​ദ്ദ: ജി​ദ്ദ മി​നി​സ്ട്രി ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ലു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു വ​രു​ന്ന സി​ഫ് ഈ​സ്റ്റീ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ന്‍റെ ക​ലാ​ശ​പോ​രാ​ട്ടം മാ​ർ​ച്ച് 16നു ​വെ​ള്ളി​യാ​ഴ്ച വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. വൈ​കി​ട്ടു ന​ട​ക്കു​ന്ന എ ​ഡി​വി​ഷ​ൻ ഫൈ​ന​ലി​ൽ ഷ​റ​ഫി​യ ട്രേ​ഡിം​ഗ് സ​ബീ​ൻ എ​ഫ്സി എ​സി​സി​ബി​യെ നേ​രി​ടും.

ഡി ​ഡി​വി​ഷ​നി​ൽ ഏ​ഴി​ന് സ്പോ​ർ​ട്ടിം​ഗ് യു​ണൈ​റ്റ​ഡ് എ​യും സോ​ക്ക​ർ ഫ്രീ​ക്സു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്പു ന​ട​ക്കു​ന്ന വെ​റ്റ​റ​ൻ​സ് ഫൈ​ന​ലി​ൽ പ്ര​സി​ഡ​ന്‍റ് ത​ക ട്ര​ഷ​റ​ർ ത​ക​നെ നേ​രി​ടും.

പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മാ താ​രം ഉ​ണ്ണീ മു​കു​ന്ദ​ൻ, ടൂ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ​പ്ര​യോ​ജ​ക​രാ​യ ഈ​സ്റ്റീ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​വാ​സ് മീ​രാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​ക​ളാ​യി​രി​ക്കും. ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ന്പ​ർ ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന​ദാ​ന​ത്തോ​ടൊ​പ്പം ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​ഫ് പ്ര​സി​ഡ​ണ്ട് ബേ​ബി നീ​ലാ​ന്പ്ര, അ​ബ്ദു​ൽ ക​രീം, നി​സാം മ​ന്പാ​ട്, വി.​കെ. റ​ഉൗ​ഫ്, നാ​സ​ർ ശാ​ന്ത​പു​രം, അ​ൻ​വ​ർ വ​ല്ലാ​ഞ്ചി​റ, ശ​രീ​ഫ് മാ​സ്റ്റ​ർ, സ​ലാം ക​രു​മോ​ത്, നി​സാം പാ​പ്പ​റ്റ, ഷി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ