ദുബായ് കെ എംസിസി ശില്പശാല സംഘടിപ്പിച്ചു
Friday, March 16, 2018 6:50 PM IST
ദുബായ്: കെ എംസിസിയുടെ നേതൃത്വത്തിൽ കസ്റ്റംസിന്‍റെയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്േ‍റയും ആഭിമുഖ്യത്തിൽ യുഎഇയുടെ വിവിധ തലങ്ങളിൽ നടന്നുവരുന്ന ബൗദ്ധിക സ്വത്തവകാശ ശില്പശാല സംഘടിപ്പിച്ചു.

സമൂഹത്തിൽ നടക്കുന്ന ഐപിആർ ലംഘനങ്ങൾ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതാണ് കാന്പയിൻ. സാധാരണ തൊഴിലാളികൾ, വിദ്യാർഥികൾ, സന്ദർശകർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ബൗദ്ധിക സ്വത്തവകാശ ബോധവത്കരണ യജ്ഞം.

ദുബൈ കെ എംസിസിയുടെ സാമൂഹ്യ പരിപാടിയുടെ ഭാഗമായി ജഐസ്എസ് സ്കൂളുമായി സഹകരിച്ചു നടത്തിയ ശില്പശാല കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ബൗദ്ധിക സ്വത്തവകാശങ്ങൾ, കടമകൾ, നിയമം, ലംഘനം തുടങ്ങിയ വിഷയങ്ങളിൽ അമിത് മസിൻ ശബീൽ, പ്രീതിക റിക്കി,അമൃത്,ഗ്വവെൻ ഡിക്സൻ, ലീന എന്നിവർ സംസാരിച്ചു. മൈ ജോബ്’ടീം അംഗങ്ങളായ സിയാദ്, മുഹമ്മദ്,ഷിബു കാസിം, അഷ്റഫ്,അഫ്നാസ് തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ