നിലാവ് കുവൈത്തിനു പുതിയ നേതൃത്വം
Saturday, March 17, 2018 6:38 PM IST
അബാസിയ (കുവൈത്ത്): നിലാവ് കുവൈത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹബീബുള്ള മുറ്റിച്ചൂർ (പ്രസിഡന്‍റ്), ഷംസുദ്ദീൻ ബദരിയ്യ (ജനറൽ സെക്രട്ടറി), ഖാലിദ് ഹദ്ദാദ് നഗർ (ട്രഷറർ), കെ.വി. മുജീബുള്ള (ഓർഗനൈസിംഗ് സെക്രട്ടറി), ശരീഫ് താമരശേരി, ഹുസൈൻ കുട്ടി, ഹമീദ് മധൂർ, ഫിറോസ് ചെങ്ങരോത്, അബ്ദുൾ റഹ്മാൻ മീത്തൽ (വൈസ് പ്രസിഡന്‍റുമാർ), ഹനീഫ് പാലായി, അബ്ദു കടവത്, റഹീം ആരിക്കാടി, മൊയ്തു മേമി (സെക്രട്ടറിമാർ), സലിം കോട്ടയിൽ (മീഡിയ കോഓർഡിനേറ്റർ) എന്നിവരെയും അഡ്വൈസറി ചെയർമാനായി ഡോ. അമീർ അഹ്മദിനേയും അഡ്വൈസറി മെംബേഴ്സ് ആയി ഡോ. അബ്ദുൾ ഫത്താഹ്, ഡോ. സിറാജ്, ഡോ. സൂസനോവ, ഡോ. തസ്നീം എന്നിവരേയും മുഖ്യരക്ഷാധികാരിയായി സത്താർ കുന്നിലിനേയും രക്ഷാധികാരികളായി അബ്ദുൽ ഫത്താഹ് തയ്യിൽ, അസീസ് തിക്കോടി എന്നിവരെയും ഇരുപതു പേരടങ്ങുന്ന പ്രവർത്തക സമിതിയേയും യോഗം തെരഞ്ഞെടുത്തു.

അബാസിയ ഓർമ പ്ലാസ ഹാളിൽ നടന്ന വാർഷിക ജനറൽ പൊതുയോഗം മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി ഗംഗാധരൻ നേതൃത്വം നൽകുന്ന കാൻസർ പ്രോജക്ടിന്‍റെ ഭാഗമായി നിരവധി രോഗികൾക്ക് ചികൽസാ സഹായവും മറ്റു സഹായങ്ങളും നൽകുവാൻ കഴിഞ്ഞതായും നാട്ടിലെ കാൻസർ രോഗികളെ സഹായിക്കുന്നതോടപ്പംതന്നെ അർഹതപ്പെട്ട അർബുദ ബാധിതരായ പ്രവാസികളെയും സഹായിക്കുന്ന നിരവധി പദ്ധതികളും സംഘം നടപ്പിലാക്കിയിട്ടുണ്ടന്നും കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 60 രോഗികൾക്കായി 8,55,958 രൂപയുടെ ചികിത്സാ സഹായവും മുൻ കാലങ്ങളിലായി 200 ൽ പരം രോഗികൾക്കായി 26,15,551 രൂപയുടെ സഹായവും നിലാവ് കുവൈത്തിന് നൽകുവാൻ സാധിച്ചിട്ടുണ്ട്. പ്രവാസലോകത്ത് മറ്റു സംഘടനകളുമായി സഹകരിച്ചു സ്ത്രീകൾക്കായി സ്തനാർബുദ സ്ക്രീനിംഗ് ക്യാന്പും തുടർ ചികിത്സക്കുള്ള സഹായവും നിലാവിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. സംഘടനാ പ്രവർത്തന റിപ്പോർട്ട് ഹമീദ് മധൂരും സാന്പത്തിക റിപ്പോർട്ട് മുജീബുള്ളയും അവതരിപ്പിച്ചു.

ഫത്താഹ് തയ്യിൽ, അസീസ് തിക്കൊടി, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സലാം കളനാട്, ഹമീദ് മധൂർ, ശംസുദ്ദീൻ ബദരിയ്യ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ