ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു
Sunday, March 18, 2018 10:04 PM IST
താമരശേരി: ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി കുടുംബ സംഗമത്തിനിടെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. ജിദ്ദ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്‍റും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിംഗ് ഡയറക്ടറുമായ പൊയില്‍തൊടിക അബ്ദുല്‍ ലത്തീഫ് കളരാന്തിരിയുടെ മകള്‍ ഫിദ അബ്ദുല്‍ ലത്തീഫ് (14) ആണ് ജിദ്ദ റിഹേലിയില്‍ നീന്തല്‍ കുളത്തില്‍ മരിച്ചത്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കളരാന്തിരി ജുമാ മസ്ജിദില്‍.

ജിദ്ദ അല്‍ മാവാരിദ് ഇന്‍റർനാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി ജിദ്ദ കെഎംസിസി കൊടുവള്ളി കുടുംബ സംഗമത്തിനിടെയാണ് അപകടം. കൂട്ടികള്‍ ഒരുമിച്ച് കുളത്തില്‍ കുളിക്കുകയായിരുന്നു. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് തിരയുന്പോഴാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ്: ജസ്ലിയ ലത്തീഫ് രാംപൊയില്‍. സഹോദരങ്ങള്‍: മുഹമ്മദ് ഫയാസ്, ഫൈഹ ഫാത്തിമ, ആയിശ സുഹ.