യു​എ​ഇ അ​മാ​സ്ക് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണ്‍ 3 മാ​ർ​ച്ച് 22ന്
Tuesday, March 20, 2018 10:39 PM IST
ദു​ബാ​യ്: യു​എ​ഇ അ​മാ​സ്ക് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണ്‍ 3യും ​അ​മാ​സ്ക് മീ​റ്റും മാ​ർ​ച്ച് 22 വ്യാ​ഴാ​ഴ്ച രാ​ത്രി അ​ബു ഹൈ​ൽ ഗ്രൗണ്ടി​ൽ ന​ട​ക്ക​പ്പെ​ടും. കാ​സ​ർ​ഗോ​ഡി​ന്‍റെ കാ​ല കാ​യി​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ അ​മാ​സ്ക് സ​ന്തോ​ഷ് ന​ഗ​റി​ന്‍റെ യു​എ​ഇ ഘ​ട​ക​മാ​യ അ​മാ​സ്ക് യു​എ​ഇ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ത​ന്നെ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​വാ​ൻ നാ​ട്ടി​ൽ നി​ന്നും മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളാ​യി​ൽ നി​ന്നും താ​ര​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. രാ​ത്രി 10നു ​ന​ട​ക്കു​ന്ന ഉ​ദ്ഘ​ട​ന ച​ട​ങ്ങി​ൽ യു​എ​ഇ യി​ലെ​യും നാ​ട്ടി​ലെ​യും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം വീ​ക്ഷി​ക്കു​വാ​ൻ അ​മാ​സ്ക് യു​എ​ഇ​യു​ടെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക് പേ​ജി​ൽ www.facebook.com/amascuae ) സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു.