വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​വു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ
Wednesday, March 21, 2018 11:25 PM IST
മ​നാ​മ: വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക ന​വ സ​ങ്കേ​ത​ങ്ങ​ളെ​യും സം​രം​ഭ​ക​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ വി​സ്ഡം വി​ഭാ​ഗം നോ​ട്ടെ​ക് (KnowTech) എ​ന്ന പേ​രി​ൽ വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​ന്ന​വേ​ഷ​ൻ രം​ഗ​ത്തെ പ്ര​വാ​സി യു​വാ​ക്ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വ്യ​വ​സ്ഥാ​പി​ത പ്ര​ദ​ർ​ശ​ന​വേ​ദി​യാ​കും നോ​ട്ടെ​ക്കു​ക​ൾ. ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ന​വീ​ന​ത​ക​ളും ടെ​ക്നോ​ള​ജി, പ്രൊ​ഫ​ഷ​ന​ൽ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ന​വ​സ​ങ്കേ​ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ആ​സ്വാ​ദ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലാ​യി ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നോ​ട്ടെ​ക്കു​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക, വൈ​ജ്ഞാ​നി​ക രം​ഗ​ത്തെ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ യു​വ ഗ​വേ​ഷ​ക​ർ​ക്ക് നോ​ട്ടെ​ക് അ​വ​സ​രം ന​ൽ​കും. സാ​ങ്കേ​തി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ​ക്ക് മി​ക​വ് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ങ്ങ​ൾ, ക​രി​യ​ർ എ​ക്സ്പോ, സെ​മി​നാ​ർ തു​ട​ങ്ങി​യ വി​വി​ധ സം​രം​ഭ​ങ്ങ​ൾ നോ​ട്ടെ​ക് എ​ക്സ്പോ​യി​ലു​ണ്ടാ​കും.

പു​തി​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന ക്രി​യേ​റ്റീ​വ് ക​മ്യൂ​ണ്‍, സോ​ഷ്യ​ൽ മീ​ഡി​യ അ​വ​യ​ർ​നെ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, സി​റ്റി​സ​ണ്‍ ജേ​ർ​ണ​ലി​സം, ഗ​താ​ഗ​ത സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക്ലാ​സു​ക​ൾ, ഓ​പ​ണ്‍ ടോ​ക്ക്, പ്രൊ​ജ​ക്ട് പ്ര​സ​ന്േ‍​റ​ഷ​ൻ, വീ​ഡി​യോ റി​വ്യൂ, ബു​ക് റി​വ്യൂ, അ​പ്ലി​ക്കേ​ഷ​ൻ ഷോ​ക്കോ​സ്, ശാ​സ്ത്ര​മേ​ള, സ്കൂ​ൾ പ​വ​ലി​യ​ൻ, ബു​ക് ഷെ​ൽ​ഫ്, എ​ഡ്യൂ എ​ക്സ്പോ എ​ന്നി​വ​യും ന​ട​ക്കും. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് നോ​ട്ടെ​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക. ഈ ​വ​ർ​ഷ​ത്തെ നോ​ട്ടെ​ക് ആ​ർ എ​സ് സി​യു​ടെ സെ​ക്ട​ർ, സെ​ൻ​ട്ര​ൽ, നാ​ഷ​ന​ൽ ഘ​ട​ക​ങ്ങ​ളി​ൽ ഈ ​മാ​ർ​ച്ച് മാ​സ​മാ​ണ് ന​ട​ക്കു​ക. എ​ക്പോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് +973 36111638, +973 3918 9085 ൽ ​ബ​ന്ധ​പ്പെ​ടു​ക.