വെ​സ്കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പതിനൊന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, March 21, 2018 11:28 PM IST
ദ​മാം: വെ​സ്കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 11-ാം വാ​ർ​ഷി​കാ​ഘോ​ഷം വി​പു​ല​മാ​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ മാ​ർ​ച്ച് 16ന് ​അ​ന​കി​ലെ അ​ൽ-​ഒ​യാ​സി​സ് ഫാം ​ഹൗ​സി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു. രാ​വി​ലെ 9ന് ​സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷി​ന്‍റെ കി​ക്കോ​ഫി​ലൂ​ടെ കാ​യി​ക മാ​മാ​ങ്ക​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് തി​രി തെ​ളി​ഞ്ഞു.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ട്ട മാ​ർ​ച്ച്പാ​സ്റ്റും ഫ്ളോ​ട്ടു​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. തു​ട​ർ​ന്നു ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, നീ​ന്ത​ൽ, ബാ​സ്ക്ക​റ്റ് ബൗ​ളിം​ഗ്, ഓ​ട്ടം, വ​ടം​വ​ലി തു​ട​ങ്ങി​യ വി​വി​ധ​യി​നം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ചു.

സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ആ​സി​ഫ് ചു​ണ്ടേ​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. കൂ​ടാ​തെ അം​ഗ​ങ്ങ​ൾ​ക്കാ​യി ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ 41 പോ​യി​ന്‍റോ​ടെ ഇ​ഐ​സി ഓ​വ​റോ​ൾ ചാ​ന്പ്യന്മാരാ​യി. 31 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യ എ​സ്ബി​യു റ​ണ്ണേ​ഴ്സ് അ​പ്പാ​യി. വൈ​കു​ന്നേ​രം 4.30ന് ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

അ​മ്മാ​ർ ബി​ൻ ഹാ​ഷി​മി​ന്‍റെ പ്രാ​ർ​ത്ഥ​ന​യോ​ടെ ക​ലാ സ​ന്ധ്യ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്നു അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​സോ​സി​യേ​ഷ​ന്‍റെ മീ​ഡി​യ​വിം​ഗ് ക​ണ്‍​വീ​ന​ർ യാ​സ​ർ അ​റാ​ഫ​ത്ത് ഒ​രു​ക്കി​യ സ്ലൈ​ഡ് ഷോ ​വി​ശി​ഷ്ടാ അ​തി​ഥി​ക​ൾ​ക്ക് സം​ഘ​ട​ന​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സം​ക്ഷി​പ്ത രൂ​പം പ​ക​രാ​ൻ സ​ഹാ​യി​ച്ചു. വൈ​കി​ട്ട് ഏ​ഴി​ന് ആ​രം​ഭി​ച്ച സാം​സാ​ക​രി​ക സ​മ്മേ​ള​ന​ത്തി​ന് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഇ​റാം ഗ്രൂ​പ്പി​ന്‍റെ സി​ഇ​ഒ അ​ബ്ദു​ൽ റ​സാ​ഖ് 11-ാം വാ​ർ​ഷി​കാ​ഘോ​ഷം ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ ടീ​മു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ അ​ബ്ദു​ൽ റ​സാ​ഖ് വി​ത​ര​ണം ചെ​യ്തു. ദ​മാം-​ഖോ​ബാ​ർ മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ പ്ര​മു​ഖ​രാ​യ അ​സീം വെ​ഞ്ഞാ​റു​മൂ​ട്, ഇ.​കെ.​സ​ലീം, ഇ​റാം ഐ.​റ്റി.​മാ​നേ​ജ​ർ റാ​ഷി​ദ് ഉ​മ​ർ, ഇ​ഐ​സി പ്ര​തി​നി​ധി ഗി​യാ​സ് ഏ​ലി​യാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​നം ന​ട​ത്തു​ന്ന ഉ​ഷ ബാ​ല​കൃ​ഷ്ണ​ൻ നൗ​ഷാ​ദ് തോ​ട്ട​പ്പ​ള്ളി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, ജ​ന. സെ​ക്ര​ട്ട​റി രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യാ​സ​ർ അ​റ​ഫാ​ത്ത് പൊ​ന്നാ​ട​യും മെ​മ​ന്‍റോ​യും ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷി​ന്‍റെ ന​ന്ദി പ്രാ​കാ​ശ​ന​ത്തോ​ടെ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് വി​രാ​മ​മാ​യി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം