മ​ല​യാ​ളി മ​സ്ക​റ്റി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Thursday, March 22, 2018 11:39 PM IST
മസ്കറ്റ്: മലയാളിയെ മസ്കറ്റിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ. കോന്നി വകയാർ കൊച്ചുമങ്ങാട്ടു മണ്ണിൽ ഏബ്രഹാമിന്‍റെ പുത്രൻ ബിനോയ് എബ്രഹാം(43) ആണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഷാർജയിലെ റിനാർട്ടേ കിച്ചണ്‍ എക്വിപ്മെന്‍റ് കന്പനിയിൽ ജോലിചെയ്യുന്ന ഇദ്ദേഹം ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് മസ്കറ്റിലെത്തിയതാണ്.

ബുധനാഴ്ച ഖുറത്തെ ഹോട്ടൽ മുറി തുറക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറി തുറന്നതിനെ തുടർന്നു ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാർജയിൽ നിന്നെത്തിയ കന്പനി പ്രതിനിധികൾ മസ്കറ്റ് ഇന്ത്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നു. മാതാവ്. തങ്കമ്മ. ഭാര്യ: രാജി ജോയ്. ഷാര്‍ജാ മലങ്കര കൂട്ടായ്മ ട്രെഷറര്‍, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സേവ്യർ കാവാലം