ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ടി​ന്‍റെ പ്ര​ഭാ​ഷ​ണം മാ​ർ​ച്ച് 23, 24 തീ​യ​തി​ക​ളി​ൽ
Thursday, March 22, 2018 11:39 PM IST
ഷാ​ർ​ജ: ഷാ​ർ​ജ ഗ​വ​ണ്‍​മെ​ന്‍റി​നു കീ​ഴി​ലു​ള്ള ഇ​സ്ലാ​മി​ക് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ടി​ന്‍റെ പ്ര​ഭാ​ഷ​ണം മാ​ർ​ച്ച് 23, 24 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ ഷാ​ർ​ജ കോ​ർ​ണി​ഷി​ലു​ള്ള നൂ​ർ മ​സ്ജി​ദി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ’സ​ഹി​ഷ്ണു​ത​യു​ടെ മൂ​ല്യ​ങ്ങ​ൾ അ​ർ​ഥ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​റു​ദു, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് പ്ര​ഭാ​ഷ​ണം.

ഗ​വ​ണ്‍​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കാ​ര​ന്തൂ​ർ ജാ​മി​അ മ​ർ​ക​സി​ന്‍റെ വൈ​സ് ചാ​ൻ​സ​ല​റും ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ചു​ള്ളി​ക്കോ​ട് യു​എ​ഇ ഗ​വ​ണ്‍​മെ​ന്‍റ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ ഒൗ​ദ്യോ​ഗി​ക ക്ഷ​ണി​താ​വാ​യി പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും സെ​മി​നാ​റു​ക​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ഷാ​ർ​ജ ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ഥി​യാ​യി ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ന​കം ഇ​സ്ലാ​മി​ക് ഫോ​റം ന​ട​ത്തി​യ​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ക​വ​ല​ക​ളി​ലും ബി​ൽ ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ശൈ​ഖ് സാ​യി​ദ് വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മാ​ന​വി​ക​ത​യും സ​ഹി​ഷ്ണു​ത​യും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഷാ​ർ​ജ ഇ​സ്ലാ​മി​ക് ഫോ​റം കോ ​ഓ​ഡി​നേ​റ്റ​ർ ഡോ. ​നാ​സ​ർ വാ​ണി​യ​ന്പ​ലം അ​റി​യി​ച്ചു. പ്ര​ഭാ​ഷ​ണ​ത്തി​ന്ന് അ​ജ്മാ​നി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 0558650543.