ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ (ഫോ​ക്ക്) മാ​തൃ​ഭാ​ഷ പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Thursday, March 22, 2018 11:40 PM IST
കു​വൈ​ത്ത്: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്‍റെ കീ​ഴി​ൽ കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ (ഫോ​ക്ക്) താ​ത്പ​ര്യം ഉ​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കു​മാ​യി മാ​തൃ​ഭാ​ഷ പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു.

ഇ​തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മം​ഗ​ഫ് ഫോ​ക്ക് ഹാ​ളി​ൽ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ ജെ. ​സ​ജി നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വി​യ​ർ ആ​ന്‍റ​ണി, ബാ​ല​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ ഗി​രി​മ​ന്ദി​രം ശ​ശി​കു​മാ​ർ, ബാ​ല​വേ​ദി ക​ണ്‍​വീ​ന​ർ ആ​ദി​ത്യ​ൻ ദ​യാ​ന​ന്ദ​ൻ, വ​നി​താ വേ​ദി ചെ​യ​ർ പേ​ഴ്സ​ണ്‍ ലീ​ന സാ​ബു, ഫോ​ക്ക് മാ​തൃ​ഭാ​ഷ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷൈ​മേ​ഷ്, ര​ശ്മി ന​വീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ ആ​യ അ​തു​ൽ രാം​ദാ​സ്, അ​നു​പ​മ ദി​ലീ​പ്, അ​ർ​ച്ച​ന കൃ​ഷ്ണ​രാ​ജ്, ആ​വ​ണി ജ​യ​ൻ, സാ​യ​ന്ത് ശ്രീ​കാ​ന്ത് ശ​ര​ണ്‍ പ്ര​ദീ​പ് എ​ന്നി​വ​ർ​ക്ക് ഫോ​ക്കി​ന്‍റെ സ്നേ​ഹോ​പ​ഹാ​ര​വും കൈ​മാ​റി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​ബ്ബാ​സി​യ &ജ​ലീ​ബ് 97920261
ഫ​ഹാ​ഹീ​ൽ &മം​ഗ​ഫ് 95577404
ഫ​ർ​വാ​നി​യ &സാ​ൽ​മി​യ 65667744

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ