ഒ​മാ​ൻ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും
Thursday, March 22, 2018 11:42 PM IST
മ​സ്ക​റ്റ്: ഒ​മാ​ൻ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റു​വി സെ​ന്‍റ്സ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ പ​ള്ളി, ഗാ​ല ഹോ​ളി സ്പി​രി​റ്റ്, സ​ലാ​ല സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ർ​ച്ച് 23 വെ​ള്ളി തു​ട​ങ്ങി 31 വ​രെ സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്ക​പ്പെ​ടും.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ജോ​ണ്‍ മു​ത്ത​ൻ​റെ​ത്ത് നേ​തൃ​ത്വം ന​ൽ​കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് സ​ലാ​ല ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ശാ​ന, നാ​ൽ​പ്പ​താം വെ​ള്ളി ശു​ശ്രൂ​ഷ​ക​ളോ​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഗാ​ല മെ​യി​ൽ ഹാ​ളി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ, കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. 26, 27 തീ​യ​തി​ക​ളി​ൽ രാ​ത്രി എ​ട്ടി​ന് ഹാ​ശാ​യു​ടെ സ​ന്ധ്യാ​ന​മ​സ്കാ​രം, ഗാ​ന ശു​ശ്രൂ​ഷ, ധ്യാ​ന പ്ര​സം​ഗം എ​ന്നി​വ റു​വി മെ​യി​ൻ ഹാ​ളി​ൽ ന​ട​ക്കും. പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ 28 ബു​ധ​ൻ രാ​ത്രി 7.30 ന് ​ഗാ​ല മെ​യി​ൻ ഹാ​ളി​ലാ​യി​രി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ, പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ എ​ന്നി​വ ന​ട​ക്കും.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​ത്തെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ 30ന് ​രാ​വി​ലെ 7.30 ന് ​റു​വി മെ​യി​ൻ ഹാ​ളി​ൽ ആ​രം​ഭി​ക്കും. പ്ര​ദ​ക്ഷി​ണം, സ്ലീ​ബാ വാ​ഴ്ച, കു​രി​ശ് കു​ന്പി​ട​ൽ, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യെ തു​ട​ർ​ന്ന് നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണം. അ​ന്നേ ദി​വ​സം സ​ലാ​ല​യി​ൽ കാ​റ്റ​ക്കി​സം ഹാ​ളി​ൽ രാ​വി​ലെ 8 മു​ത​ൽ 2.30 വ​രെ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ 31 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​ഗാ​ല മെ​യി​ൻ ഹാ​ളി​ൽ ആ​രം​ഭി​ക്കും. സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന, പ്ര​ദ​ക്ഷി​ണം, സ്ലീ​ബാ വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും. കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ ഏ​ഴി​ന് ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ജോ​ണ്‍ മു​ത്ത​ൻ​റെ​ത്ത്, പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ ഫി​ലി​പ്സ് മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് മാ​ത്യു, ട്ര​ഷ​റ​ർ റോ​ണാ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം