കുവൈത്ത് ഇവാഞ്ചലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ
Saturday, March 24, 2018 7:24 PM IST
കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകൾക്ക് വികാരി റവ. സജി എബ്രഹാം നേതൃത്വം നൽകും.

25 നു വൈകുന്നേരം ഏഴു മുതൽ മംഗഫിൽ ഓശാന ആരാധനയും 30 നു രാവിലെ 10 മുതൽ ഒന്നു വരെ എൻസികെയിലെ കെടിഎംസിസി ഹാളിൽ ദുഃഖ വെള്ളി ആരാധനയും ഏപ്രിൽ ഒന്നിനു രാവിലെ 4.30 മുതൽ 6.30 വരെ ഉയിർപ്പു ഞായർ ആഴ്ചത്തെ ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.