കെ എംസിസി ഒബ്രോണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് പരിസമാപ്തി
Saturday, April 14, 2018 6:25 PM IST
ദമാം : കെ എംസിസി കിഴക്കൻ പ്രവിശ്യാ ബേപ്പൂർ മണ്ഡലം കമ്മിറ്റി, ഒബ്റോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്മാഷ് 02 ഇന്‍റർനാഷണൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് ആവേശോജ്വല പരിസമാപ്തി. പത്തോളം രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം താരങ്ങൾ പങ്കെടുത്ത ടൂർണമെന്‍റിന്‍റെ ഒൗപചാരിക ഉദ്ഘാടനം കിഴക്കൻ പ്രവിശ്യ കെ എംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ നിർവഹിച്ചു.

ശനിയാഴ്ച രാത്രി നടന്ന ഡബിൾസ് വിഭാഗം ഫൈനലിൽ രമേശ് ആലപ്പുറത്ത് - കിരണ്‍ലാൽ സഖ്യത്തെ തോൽപ്പിച്ച് നോബിൻ സെബാസ്റ്റ്യൻ സിബീഷ് പുഴക്കൽ സഖ്യം ജേതാക്കളായി.

സിംഗിൾസ് വിഭാഗത്തിൽ സലാസ് സിറിലിനെ തോൽപിച്ച് നോബിൻ സെബാസ്റ്റ്യൻ ചാന്പ്യനായി. പ്രീമിയർ ഡബിൾസിൽ സൗദി നാഷണൽ കോച്ച് അമ്മാർ അദാവി, ഇന്തോനേഷ്യൻ ചാന്പ്യൻ മുഹമ്മദ് റെക്സ സഖ്യത്തെ വാഹിദ് സലാഹുദ്ദീൻ - സഞ്ജയ് സഖ്യം ജേതാക്കളായി. പ്രീമിയർ സിംഗിൾസിൽ ഇന്തോനേഷ്യൻ താരം മുഹമ്മദ് റെക്സയെ തോൽപ്പിച്ച് നിലവിലെ ചാന്പ്യൻ വാഹിദ് സലാഹുദ്ദീൻ കിരീടം സ്വന്തമാക്കി.

മുഖ്യ രക്ഷാധികാരി പി.ബി അബ്ദുൾ ലത്തീഫ്, ഓബ്രോണ്‍ അക്കാദമി പ്രസിഡന്‍റ് ഗണേശ് കുമാർ, നജീബ് എരഞ്ഞിക്കൽ, താജു അയ്യാരിൽ, മാമു നിസാർ, റെജി പീറ്റർ, സുരേന്ദ്രൻ നായർ, ഷെയ്ക്ക് അഷ്റഫുള്ള, ഷബീർ രാമനാട്ടുകര, നൗഷാദ് ചാലിയം, റഫീക്ക് പൊയിൽതൊടി, സിറാജ് ആലുവ, കോയക്കുട്ടി ഫറോക്ക്, ഫൈസൽ കരുവൻ തിരുത്തി, മജീദ് ചുങ്കം, സൈതലവി രാമനാട്ടുകര എന്നിവർ ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു.

ടൂർണമെന്‍റ് ഡയറക്ടർ നജീബ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ എംസിസി പ്രസിഡന്‍റ് ഖാദർ ചെങ്കള, ഓബ്രോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമി ജനറൽ സെക്രട്ടറി താജു അയ്യാരിൽ, സൗദി ദേശീയ ടീം കോച്ച് അമ്മാർ അദാവി, സക്കരിയ ഹസൻ അൽ സൂരി, ഇബ്രാഹിം മുഹമ്മദ്, മഹ്മൂദ് പൂക്കാട്, ടി.പി ഫൈസൽ എന്നിവർ സംസാരിച്ചു. സലിം അരിക്കാട്, അഷ്ഹബ് ബക്കർ, ഹബീബ് പൊയിൽതൊടി എന്നിവർ സംബന്ധിച്ചു. യു.എ. റഹീം, സി.പി ശരീഫ്, ടി.എം. ഹംസ, മുജീബ് കളത്തിൽ, അനിൽ കുറിച്ചിമുട്ടം, ഷാനിദ്, ജോർജ് പുത്തൻമടം, മാമു ഹാജി, നാസർ ചാലിയം എന്നിവർ ഉപഹാര സമർപ്പണം നടത്തി. ടൂർണമെന്‍റ് കമ്മിറ്റി ചെയർമാൻ മാമു നിസാർ സ്വാഗതവും ഓബ്രോണ്‍ അക്കാദമി വൈസ് പ്രസിഡന്‍റ് നൗഫൽ നാസർ നന്ദിയും പറഞ്ഞു.

സിദ്ദീക്ക് പാണ്ടികശാല, നാസർ തച്ചലത്ത്, റഫീക്ക് കള്ളിക്കൂടം, ജലീൽ ഹുദവി, ഇർഷാദ് പൂവന്നൂർ, ഫൈസൽ ചെറുവണ്ണൂർ, നൗഷാദ് കരുവൻ തിരുത്തി, ഖാലിദ് ചാലിയം, ബിജു, സുധീർഖാൻ, അസീം, ഷിഹാബ് രാമനാട്ടുകര, അബ്ദുള്ള വേങ്ങര, ബഷീർ പയ്യോളി, സുനൈസ്, മുഷ്താഖ് കൂട്ടിലങ്ങാടി, കോയ നല്ലളം, ജലീൽ വി. ആർ,സുലൈമാൻ രാമനാട്ടുകര എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം