റവ. സജി എബ്രാഹാമിനു യാത്രയയപ്പു നല്കി
Saturday, April 14, 2018 6:33 PM IST
കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനും കുടുംബത്തിനും യാത്രയയപ്പു നൽകി. ഏപ്രിൽ 13 നു എൻഇസികെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഇടവക വൈസ് പ്രസിഡന്‍റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ജോർജ് വർഗീസും അക്കൗണ്ടന്‍റ് ബിജു സാമുവേലും ഇടവകയ്ക്കുവേണ്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി എ.ജി. ചെറിയാൻ, ട്രഷറർ റെജു ഡാനിയേൽ, തോമസ്. എം. ജോണ്‍, ബോണി. കെ. എബ്രഹാം, ലെനി തോമസ്, ബോബി ചെറിയാൻ, എബ്രഹാം മാത്യു, ജോർജ് ചെറിയാൻ, പ്രഫ. തോമസ് വർഗീസ്, മാത്യു ജോർജ്, ഒ.ജി. മാത്യു ഇടിക്കുള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ റവ.സജി എബ്രാഹാമും ഭാര്യ സിന്ധു സജിയും ഇടവക നല്കിയ എല്ലാ സ്നേഹത്തിനും കരുതലിനായും നന്ദി പറഞ്ഞു. ഇടവകയുടെ ക്വയർ ഗാനശുശ്രൂഷക്കു നേതൃത്വം നല്കി. ജോണ്‍ തോമസിന്‍റെ പ്രാർഥനയോടെ യോഗം സമാപിച്ചു.

റവ. സജി എബ്രഹാം കഴിഞ്ഞ മൂന്നു വർഷമായി കുടുംബമായി കുവൈറ്റിൽ താമസിച്ചു ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെഇസിഎഫിന്‍റെ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.