അബാസ് വട്ടോളിക്ക് യാത്രയപ്പു നൽകി
Saturday, April 14, 2018 8:48 PM IST
മക്ക: ദീർഘകാലം മക്കയിലെ മലയാളികൾക്കിടയിൽ സുപരിചിതനും പൊതു പ്രവർത്തകനുമായ അബാസ് വട്ടോളിക്ക് മക്ക സിത്തീൻ മലയാളി കൂട്ടായ്മ യാത്രയപ്പു നൽകി. സാറാ സിത്തീൻ യൂണിനോർ കന്പനിയിൽ കസ്റ്റമർ സർവീസിൽ ജോലി ചെയ്തുവരുന്ന അദ്ദേഹം, മലപ്പുറം ജില്ലയിലെ കിഴിശേരി സ്വദേശിയാണ്. സാറാസിത്തീനിൽ മലയാളികൂട്ടായ്മക്ക് നേതൃത്വം നൽകിയ അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്.

സാറാസിത്തീൻ മലയാളി വില്ലയിൽ ചേർന്ന സംഗമത്തിൽ മുതിർന്ന പ്രവർത്തകൻ മുഹമ്മദ് ഒഴുകൂറിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ അബാസ് വട്ടോളിക്ക് ഉപഹാരം നൽകി. മുജീബ് വാഴക്കാട്, അഷ്റഫ് സാഹിബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ