ത​നി​മ കു​വൈ​ത്തി​ന്‍റെ ത്രി​ദ്വി​ന ശി​ൽ​പ​ശാ​ല മെ​യ് 3, 4, 5 തീ​യ​തി​ക​ളി​ൽ
Tuesday, April 17, 2018 10:18 PM IST
കു​വൈ​ത്ത്: മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ത​നി​മ കു​വൈ​ത്ത് മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കു മു​ന്പാ​യി ഒ​രു​ക്കു​ന്ന ത്രി​ദ്വി​ന വ്യ​ക്തി​ത്വ വി​ക​സ​ന ശി​ല്പ​ശാ​ല മെ​യ് 3, 4, 5 തീ​യ​തി​ക​ളി​ൽ ക​ബ​ഡി​ലു​ള്ള ത​നി​മ സെ​ന്‍റ​റി​ൽ ന​ട​ക്കും.

കേ​ര​ള സ​ർ​ക്കാ​ർ മ​ല​യാ​ളം മി​ഷ​ൻ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​ൻ, എ​ൻ​സി​ആ​ർ​ടി ക​ലോ​ദ്ഗ്ര​ഥി​ത പ​ഠ​നം സം​സ്ഥാ​ന പ​രി​ശീ​ല​ക​ൻ, ഭാ​ഷാ​ധ്യാ​പ​ക​ൻ, കു​ട്ടി​ക​ളു​ടെ സാം​സ​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ന·​യു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ , ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ണ​ൽ ട്രെ​യി​ന​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ബി​നു കെ. ​സാം ന​യി​ക്കു​ന്ന ക്യാ​ന്പി​ന്‍റെ ഡ​യ​റ​ക്ട​ർ ബാ​ബു​ജി ബ​ത്തേ​രി ആ​യി​രി​ക്കും.

ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 120 കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ൽ​കു. റ​ജി​സ്ട്രേ​ഷ​ൻ www.thanimakuwait.com/vtapps/ എ​ന്ന ലി​ങ്കി​ലോ , ത​നി​മ​യു​ടെ അം​ഗ​ങ്ങ​ളു​ടെ പ​ക്ക​ലോ ഏ​പ്രി​ൽ 25 നു ​മു​ന്പാ​യി ന​ട​ത്താം .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക : ജി​നു കെ. ​ഏ​ബ്ര​ഹാം ജ​ന​റ​ർ ക​ണ്‍​വീ​ന​ർ: 66082817, പ്ര​താ​പ​ൻ നാ​യ​ർ: 66243243, ജോ​ണി കു​ന്നി​ൽ: 99440328

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ