സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ഒ​റ്റു​കാ​ർ കോ​ണ്‍​ഗ്ര​സി​നെ ദേ​ശീ​യ​ത പ​ഠി​പ്പി​ക്കാ​ൻ വ​ര​ണ്ട : സി.​ആ​ർ മ​ഹേ​ഷ്
Tuesday, April 17, 2018 10:20 PM IST
ദ​മാം: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ ഒ​ളി​യി​ട​ങ്ങ​ൾ ഒ​റ്റു​കൊ​ടു​ത്തു ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​ന​ത്തി​ന് ക്ഷ​തം വ​രു​ത്തി​യ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ ഏ​തൊ​രു പ​ങ്കും വ​ഹി​ക്കാ​ത്ത ആ​ർ​എ​സ്എ​സു​കാ​രും സം​ഘ് പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ ദേ​ശീ​യ​ത പ​ഠി​പ്പി​ക്കാ​ൻ വ​രു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ സി.​ആ​ർ മ​ഹേ​ഷ് പ​റ​ഞ്ഞു.

ഇ​ന്ന് രാ​ജ്യം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും സം​ഘ് പ​രി​വാ​ർ സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ട് വ​യ്ക്കു​ന്ന തീ​വ്ര ദേ​ശീ​യ​ത കാ​പ​ട്യം നി​റ​ഞ്ഞ​താ​ണ്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ശ​ക്തി​ക​ൾ​ക്കും ഇ​വ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന മ​താ​ധി​ഷ്ഠി​ത​മാ​യ ക​പ​ട ദേ​ശീ​യ​ത​യെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​ഐ​സി​സി ദ​മാം റീ​ജ​ണ​ൽ ക​മ്മി​റ്റി​യും അ​ൽ ഖോ​ബാ​ർ ഏ​രി​യാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ദ​മാ​മി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ആ​ർ​എ​സ് എ​സി​ന്‍റെ തീ​വ്ര ദേ​ശീ​യ​ത​ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്.

ഒ​ഐ​സി​സി അ​ൽ ഖോ​ബാ​ർ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​കെ.​സ​ജൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മാം റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്ബി​ജു ക​ല്ലു​മ​ല സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. കു​ഞ്ഞു​മോ​നും സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ദീ​ർ​ഘ കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജ​ലാ​ൽ മൈ​നാ​ഗ​പ്പ​ള്ളി​ക്കും വേ​ദി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എം ന​ജീ​ബ്, മ​ൻ​സൂ​ർ പ​ള്ളൂ​ർ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ഇ ​കെ സ​ലിം, സ​ക്കീ​ർ പ​റ​ന്പി​ൽ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ശം​സു​കൊ​ല്ലം, ര​മേ​ശ് പാ​ല​ക്കാ​ട്, ച​ന്ദ്ര​മോ​ഹ​ൻ, സു​രേ​ഷ് കു​ന്നം, ശി​ഹാ​ബ് കാ​യം​കു​ളം, മ​മ്മൂ​ട്ടി പ​ട്ടാ​ന്പി, സ​ക്കീ​ർ ഹു​സൈ​ൻ, ഷി​ബു ബ​ഷീ​ർ, സു​മേ​ഷ് കാ​ട്ടി​ൽ, ന​ബീ​ൽ നെ​യ്ത​ല്ലൂ​ർ, രാ​ധി​കാ ശ്യാം ​പ്ര​കാ​ശ്, ഡോ.​സി​ന്ധു ബി​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സി​റാ​ജ് പു​റ​ക്കാ​ട്, ഹ​നീ​ഫ് റാ​വു​ത്ത​ർ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, നി​സാ​ർ മാ​ന്നാ​ർ, ജി ​പി രാ​ജേ​ഷ്, അ​ബ്ബാ​സ് ത​റ​യി​ൽ, ഹ​മീ​ദ് ക​ണി​ച്ചാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം