ആ​സി​ഫ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​സ്പെ​യ​ർ 2018 സ​മാ​പി​ച്ചു
Tuesday, April 17, 2018 10:42 PM IST
വ​ഫ്റ: വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ ക്രൂ​ര​പീ​ഢ​ന​ത്തി​നി​ര​യാ​യി പി​ഞ്ചു​ബാ​ലി​ക ആ​സി​ഫ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നീ​തി​ക്കു വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട് ഇ​ൻ​സ്പെ​യ​ർ 2018 ടീ​നേ​ജ് മീ​റ്റ് സ​മാ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ബ​ഹു​സ്വ​ര സ്വ​ഭാ​വ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ഇ​ത്ത​രം ഹീ​ന​മാ​യ ആ​സൂ​ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തെ പൗ​ര​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ നീ​തി​ക്കാ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ങ്ങ​ളെ എ​ല്ലാ​വ​രും പി​ന്തു​ണ​ക്ക​ണ​മെ​ന്നും സ​മാ​പ​ന​സ​ന്ദേ​ശ​ത്തി​ൽ ഡോ. ​സാ​ബി​ർ ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന സ​ഹ​വാ​സ കേ​ന്പി​ൽ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​സ്ലാ​മി​ക വി​ജ്ഞാ​ന​ങ്ങ​ൾ, ജീ​വി​ത​സ​മീ​പ​നം, കൗ​മാ​ര​വും മാ​ന​സി​ക​വി​കാ​സ​വും, ക​രി​യ​ർ ഗൈ​ഡ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ്സു​ക​ൾ ന​ട​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ തു​റ​ന്ന ച​ർ​ച്ച​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഓ​പ​ൻ ഫോ​റം വേ​ദി​യാ​യി. കൂ​ടാ​തെ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ചു​മ​ർ​പ​ത്ര നി​ർ​മാ​ണം, സ്പോ​ട് ക്വി​സ്, ഗെ​യിം​സ്, നീ​ന്ത​ൽ തു​ട​ങ്ങി​യ​വ​യും കേ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി കേ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സ്ഡം യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ബി​ർ ന​വാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ്’​മ​ദ്, സെ​ന്‍റ​ർ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ കേ​ന്പ് സ​ന്ദ​ർ​ശി​ച്ചു. മു​സ്ത​ഫ സ​ഖാ​ഫി, അ​ബ്ദു​സ്സ​ലാം സ​ലാ​ഹി ഈ​രാ​റ്റു​പേ​ട്ട, അ​ശ്ക​ർ സ​ലാ​ഹി, അ​ബ്ദു​സ​ലാം സ​ലാ​ഹി മ​ഞ്ചേ​രി, ഫൈ​സാ​ദ് സ​ലാ​ഹി, ഡോ. ​യാ​സി​ർ, ജൈ​സ​ൽ അ​ശ്’​റ​ഫ്, പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ, അ​ശ്’​റ​ഫ് എ​ക​രൂ​ൽ, മു​ഹ​മ്മ​ദ് അ​സ്ലം എ​ളേ​റ്റി​ൽ, ശ​മീ​ർ എ​ക​രൂ​ൽ, കെ.​സി. ന​ജീ​ബ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കേ​ന്പ് ഡ​യ​റ​ക്ട​ർ​മാ​ർ സാ​ജു ചെം​നാ​ട്, ശ​ബീ​ർ സ​ല​ഫി, സ്വാ​ലി​ഹ് സു​ബൈ​ർ, സ്’​നേ​മ​ൽ എ​ന്നി​വ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

മ​ഹ്ബൂ​ബ് കാ​പ്പാ​ട്, അ​ബ്ദു​ൽ ജ​ലീ​ൽ മ​ല​പ്പു​റം, സ​കീ​ർ കൊ​യി​ലാ​ണ്ടി, സി.​പി. അ​ബ്ദു​ൽ അ​സീ​സ്, അ​സ്ലം കാ​പ്പാ​ട്, സു​നാ​ഷ് ശു​കൂ​ർ എ​ന്നി​വ​ർ കേ​ന്പ് ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കേ​ന്പം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡി​ക്ക​ൽ ഡി​സ്കൗ​ണ്ട് കൂ​പ്പ​ണു​ക​ളും മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​മാ​പ​ന സെ​ഷ​നി​ൽ വി​ത​ര​ണം ചെ​യ്തു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ