സൂ​ര്യ ഫെ​സ്റ്റി​വ​ൽ അ​ബു​ദാ​ബി​യി​ൽ അ​ര​ങ്ങേ​റി
Tuesday, April 17, 2018 10:43 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വി​ഷു വി​രു​ന്നാ​യി സൂ​ര്യ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റി. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​ര്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ലു​മാ​യി സ​ഹ​ക​രി​ച്ചു യു​എ​ഇ എ​ക്സ്ചേ​ഞ്ചാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യി ഇ​രു​പ​ത്തി​യെ​ന്നാം വ​ർ​ഷ​മാ​ണ് സൂ​ര്യ ഫെ​സ്റ്റി​വ​ൽ യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന​ത്. വി​ഷു ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ ഫെ​സ്റ്റി​വ​ൽ നൃ​ത്ത ആ​സ്വ​ദ​ക​ർ​ക്കു വി​ഷു വി​രു​ന്നാ​യി മാ​റി. പ്ര​ശ​സ്ത ന​ടി ദി​വ്യാ ഉ​ണ്ണി​യോ​ടൊ​പ്പം പ്ര​ശ​സ്ത ന​ർ​ത്ത​കി​മാ​രാ​യ രാ​മാ വൈ​ദ്യ​നാ​ഥ​നും പു​ത്രി ദ​ക്ഷി​ണാ വൈ​ദ്യ​നാ​ഥ​നും അ​വ​ത​രി​പ്പി​ച്ച നൃ​ത്തം ആ​സ്വാ​ദ​ക​ർ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി. ഒ​രി​ട​വേ​ള​ക്ക് ശേ​ഷ​മാ​ന് ദി​വ്യ ഉ​ണ്ണി യു​എ​ഇ​യി​ലെ വേ​ദി​യി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി പ്ര​തി​ഭ​ക​ളു​ടെ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ സൂ​ര്യ ഫെ​സ്റി​വ​ലി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ക​ല​ക​ളെ തു​ട​ർ​ന്നും പ്രോ​സ്ത്സാ​ഹി​പ്പി​ക്കു​മെ​ന്നും യു​എ​ഇ എ​ക്സ്ചേ​ഞ്ച് പ്ര​സി​ഡ​ന്‍റ് വൈ ​സു​ധീ​ർ കു​മാ​ർ ഷെ​ട്ടി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള