ജെഎസ്‌സിഐഎസ്എം വൈഎസ്എല്‍ അന്താരാഷ്ട്ര മത്സരത്തിന് വെള്ളിയാഴ്ച കലാശ പോരാട്ടം
Thursday, April 19, 2018 12:18 AM IST
ജിദ്ദ: റൗദ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന അഞ്ചാമത് ജെഎസ്‌സി ഐ എസ്എംവൈ എസ്എല്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച സമാപനം കുറിക്കും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ 18 വയസിനു താഴെയുള്ള ആദ്യ കളിയില്‍ ജിദ്ദ ഇലവന്‍ ഏകപക്ഷീയമായ 6 ഗോളിന് ടാലെന്‍റ് അക്കാദമിയോട് പരാജയപെട്ടു. അലി സാലിഹ്, മുഹമ്മദ് അബ്കാരി എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും ബസാം ഒമര്‍, ബസില്‍ അല്‍ നഹദ് എന്നിവര്‍ ഓരോ ഗോളും നേടി. ബസില്‍ അല്‍ നഹദ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു .

രണ്ടാമത് നടന്ന മത്സരത്തില്‍ 15 വയസിനു താഴെയുള്ള മത്സരത്തില്‍ അക്കാദമിക് പരിശീലനത്തിന്റെ കരുത്തുമായെത്തിയ ജെഎസിസി ഐഎസ്എം അക്കാദമിയെ പിടിച്ചുനിര്‍ത്താന്‍ ഗോള്‍ഡന്‍ ബോയ്‌സിന്റെ കളി മികവിനായില്ല . മറുപടി ഇല്ലാത്ത രണ്ടു ഗോളിനായിരുന്നു ജെഎസ്‌സിഐ എസ്എം അക്കാദമിയുടെ ജയം. ഈ വിജയത്തോടെ ജെഎസ്‌സി ഫൈനലില്‍ കളിയ്ക്കാന്‍ അര്‍ഹത നേടി. ജെഎസ്‌സിക്കു വേണ്ടി ഫാരിസ് ഇദ്രിസും അബ്ദുല്‍ ഹകീമും ഗോളുകള്‍ നേടി.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ജെഎസ്‌സിഐ എസ്എം അക്കാദമി കരുത്തരായ ജില്‍ മിലാനോ അക്കാദമിയുമായി കൊമ്പുകോര്‍ക്കും. മൂന്നാമത്തെ മത്സരത്തില്‍ 15 വയസിനു താഴെ എറിത്രിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ വാഡി ഇന്റര്‍നാഷണല്‍ സ്‌കൂളിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ അല്‍ വറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പേടുത്തി. അബ്ദുല്‍ കരിം മുന്നും ,ബാസില്‍ ഇയാദ്, പൈഫ് ടാര്‍സി തുടങ്ങിയവര്‍ ഓരോ ഗോളുകളും നേടി. മൂന്നു ഗോളുകള്‍ നേടിയ അബ്ദുല്‍ കരിം കളിയിലെ കേമനായി.

രണ്ടാം മത്സരത്തില്‍ സ്പാനിഷ് അക്കാദമിയും ഗിയൂന്നി ഇന്റര്‍നാഷണല്‍ ഫ്രഞ്ച് സ്‌കൂളും തമ്മില്‍ നടന്ന മത്സരത്തില്‍ കരുത്തിന്റെ മികവില്‍ ചടുലമായി കളിച്ച സ്പാനിഷ് അക്കദമിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ഗിയൂന്നി ഫ്രഞ്ച് സ്‌കൂള്‍ വിജയികളായി സെമിയിലേക്ക് കുതിച്ചു. മുഹമ്മദ് അല്‍ അയാഷി വിജയ ഗോള്‍ നേടി കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു .

ഇന്‍ഡോ അറബ്ആഫ്രോ കോമ്പിനേഷന്‍ ഫുട്‌ബോള്‍ വിരുന്നൊരുക്കികൊണ്ടു കാണികളെ ത്രസിപ്പിച്ച മത്സരത്തില്‍ ജെഎസ്‌സി ഐഎസ്എം അക്കാദമി ഏഴു വര്‍ഷത്തെ പരിശീലന മികവ് തെളിയിച്ചു കൊണ്ട് ഫുട്ബാളിലെ കരുത്തരായ ആര്‍ക് ഡിട്രൂയിഫിനെ എതിരില്ലാതെ മൂന്നു ഗോളിന് നിലം പരിശാക്കി .
.
ശനിയാഴ്ച നടന്ന 13 വയസിനു താഴെയുള്ള മത്സരത്തില്‍ ജെഎസ്‌സി ഐ എസ്എം അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് ഗോള്‍ഡന്‍ ബോയ്‌സിനെ പരാജയപ്പെടുത്തി. മുഹമ്മദ് ആണ് വല ഗോള്‍ നേടിയ ഏക താരം.

വ്യാഴാഴ്ച രാത്രി 7.45 നടക്കുന്ന 18 വയസിനു താഴെയുള്ളവരുടെ ആദ്യ മത്സരത്തില്‍ ടാലെന്റ്‌റ് അക്കാദമി എറിത്രിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ 9ന് ജെഎസ്‌സി ഐഎസ്എം അക്കാദമി ഗിയൂന്നിയ ഫ്രഞ്ച് സ്‌കൂളിനെ നേരിടും. വെള്ളിയാഴ്ച 6.30നു ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ 13 വയസിനു താഴെ ജെഎസ്‌സി ഐഎസ്എം അക്കാദമി ഗോള്‍ഡന്‍ ബോയ്‌സ് അക്കാദമിയെയും 7.15നു 10 വയസിനു താഴെയുള്ള മത്സരത്തില്‍ സ്പാനിഷ് അക്കാദമി ടാലന്റ് അക്കാദമി ബ്രസീലുമായും ഏറ്റുമുട്ടും. രാത്രി 8.30നു ജെഎസ്‌സി ഐ എസ്എം അക്കാദമി ജില്‍ മിലാനോ അക്കാദമിയുമായി ഏറ്റുമുട്ടും. 9.45 നു 18 വയസിനു താഴെ പ്രായമുള്ളവരുടെ മത്സരത്തില്‍ വ്യാഴാഴ്ച്ചത്തെ സെമി വിജയികള്‍ തമ്മില്‍ മാറ്റുരക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍