ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ഏ​പ്രി​ൽ 20 ന്
Thursday, April 19, 2018 12:20 AM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ഏ​പ്രി​ൽ 20ന് ​വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 4 മു​ത​ൽ അ​ബ്ബാ​സി​യ നോ​ട്ടിം​ഗ്ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ക​ലാ രം​ഗ​ത്ത് പ്ര​ത്യേ​കി​ച്ച് സി​നി​മാ രം​ഗ​ത്ത് 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ര​നാ​യ അ​തു​ല്ല്യ പ്ര​തി​ഭ ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​നെ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ജീ​വാ സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മ്മേ​ള​നാ​ന്ത​രം ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ പ​രി​പാ​ടി​ക​ളി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ന​യ​നാ നാ​യ​ർ, സ​ലീ​ൽ സ​ലിം, ഡ്ര​മ്മി​സ്റ്റ് ജി​നോ ( ജൂ​നി​യ​ർ ശി​വ​മ​ണി ), കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് ബൈ​ജു ജോ​സ്, സ്റ്റാ​ൻ​ലി കോ​ട്ട​യം എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്നു. പ്ര​സ്തു​ത പ​രി​പാ​ടി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി വി​ളി​ച്ച് ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി പ​ത്തി​ച്ചി​റ, മാ​ത്യു ചെ​ന്നി​ത്ത​ല, ബാ​ബു പ​ന​ന്പ​ള്ളി, ബി​നോ​യ് ച​ന്ദ്ര​ൻ, ഫി​ലി​പ്പ് സി ​വി തോ​മ​സ്, അ​ജി കു​ട്ട​പ്പ​ൻ, സി​റി​ൽ അ​ല​ക്സ് ച​ന്പ​ക്കു​ളം, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മീ​ഡി​യ ക​ണ്‍​വീ​ന​ർ തോ​മ​സ് പ​ള്ളി​ക്ക​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ നൈ​നാ​ൻ ജോ​ണ്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ