യാ ​സ​ലാം യാ ​സൗ​ദി മെ​ഗാ ഷോ ​വെ​ള്ളി​യാ​ഴ​ച്; മുഖ്യാതിഥിയായി നൗ​ഷാ​ദ് കാ​ലി​ക്ക​റ്റ്
Thursday, April 19, 2018 10:49 PM IST
റി​യാ​ദ്: ലൈ​വ് മീ​ഡി​യാ അ​വ​ത​രി​പ്പി​ക്കു​ന്ന യാ ​സ​ലാം യാ ​സൗ​ദി മെ​ഗാ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​ക​ര​ണ ക​ല​യി​ലെ അ​തു​ല്യ പ്ര​തി​ഭ നി​സാം കാ​ലി​ക്ക​റ്റ് റി​യാ​ദി​ലെ​ത്തി. എ​ക്സി​റ്റ് ആ​റി​നും ഏ​ഴി​നും ഇ​ട​യി​ൽ ലെ​ക്സ​സ് ഷോ​റൂ​മി​ന് പി​റ​കു​വ​ശം ഗ്രീ​ൻ സെ​റ്റാ​ഡ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഏ​പ്രി​ൽ 20 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​മാ​പ്പി​ള​പ്പാ​ട്ട്മ​ത്സ​രം ആ​രം​ഭി​ക്കും. 7.30ന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം നി​സം കാ​ലി​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 8.30ന് ​നി​സാ​മി​ന്‍റെ സ്റ്റേ​ജ് ഷോ ​ആ​രം​ഭി​ക്കും. ഇ​ന്ത്യ, പ​ശ്ചി​മേ​ഷ്യ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ​സ്ത​രാ​യ 100 ഗാ​യ​ക​രു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച് ഗി​ന്ന​സ് റി​ക്കോ​ഡി​ൽ ഇ​ടം നേ​ടാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് നി​സാം കാ​ലി​ക്ക​റ്റ്. 21 ഇ​ന്ത്യ​ൻ ഗാ​യ​ക​രു​ടെ ശ​ബ്ദ​ത്തി​ൽ ഗാ​നം ആ​ല​പി​ച്ച് നി​സാം നേ​ര​ത്തെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ദ​ളി​ത് പീ​ഡ​ന​വും സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ അ​ര​ണ്യ​കാ​ണ്ഡം ല​ഘു​നാ​ട​കം, ഒ​പ്പ​ന, കോ​ൽ​ക​ളി, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സ്പോ​ട് ഡ​ബ്ബിം​ഗ്, സം​ഗീ​ത വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. ചി​ത്ര പ്ര​ദ​ർ​ശ​നം, ഭ​ക്ഷ്യ​മേ​ള, സ​ർ​പ്രൈ​സ് സ​മ്മാ​നം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.