അബുദാബി കെ എംസിസി തിരുവന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു
Monday, April 23, 2018 10:33 PM IST
അബുദാബി: അബുദാബി കഐംസിസിക്കു കീഴിൽ തിരുവന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി അസീഫ് അലി പ്രസിഡന്‍റ് ആയും അബ്ദുൾ കരീം ജനറൽ സെക്രട്ടറി ആയും ഷെഹിൻ ഷാജഹാൻ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഷാജഹാൻ മുഹമ്മദ് (സീനിയർ വൈസ് പ്രസിഡന്‍റ്), ഇസ്ഹാഖ് ഹാറൂണ്‍, ഹുമയൂണ്‍ അബ്ദുൾ ഹമീദ്, അഹമ്മദ് കബീർ (വൈസ് പ്രസിഡന്‍റ്), നിസാമുദീൻ, സുധീർ കാട്ടാക്കട, ഷംസുദീൻ സുലൈമാൻ, റംഷാദ് (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടന്ന പ്രവർത്തക കണ്‍വൻഷനിൽ അബുദാബി കഐംസിസി സൗത്ത് സോണ്‍ ജനറൽ സെക്രട്ടറി എ. സഫീഷ് അധ്യക്ഷത വഹിച്ചു. അബുദാബി കഐംസിസി ആക്ടിംഗ് പ്രസിഡന്‍റ് വി.കെ. ഷാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ് ലിം ലീഗ് ദേശീയ കൗണ്‍സിൽ അംഗം നൗഷാദ്, സിദീഖ് തളിക്കുളം, യു.കെ. മുഹമ്മദ് കുഞ്ഞി, അഹമ്മദ് കബീർ റിഫായി, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് അഫ്സൽ, ഷാനവാസ് ഖാൻ, ഷൈജു മേടയിൽ, അബുദാബി കഐംസിസി സൗത്ത് സോണ്‍ ട്രഷറർ ഷാനവാസ് പുളിക്കൽ, അസീഫ് അലി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള