ദിബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ്
Monday, April 23, 2018 10:37 PM IST
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഹാൾ ദിബയിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 നു (വെള്ളി) ഉച്ചകഴിഞ്ഞു ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാൻ അവസരം ലഭിക്കും. തുടർന്നു കോണ്‍സുലർ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകള് സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 055 5597104, 09 2446064