മസ്കറ്റ് അപ്പോളോയിൽ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്
Monday, April 23, 2018 10:44 PM IST
മസ്കറ്റ്: റൂവിയിലെ അപ്പോളോ ആശുപത്രിയിൽ ചൊവ്വ, ശനി ദിവസങ്ങളിൽ സ്ത്രീകൾക്ക് വെൽ വിമൻ ക്ലിനിക് എന്ന പേരിൽ പ്രത്യേക ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മുൻനിർത്തിയാണ് ഇത്തരമൊരു ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഗൈനക്കോളജി ഡോക്ടർമാരെ കൂടാതെ, മാനസികാരോഗ്യ വിദഗ്ധരുടെ സേവനങ്ങളും ഇവിടെ ലഭ്യമായിരിക്കും.

ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ഷുഗർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ഒമാനിലെ പ്രശസ്ത മനഃശാസ്ത്രജ്ഞ സയിദ ബാസ്മ അൽ സയിദ് പുതിയ ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വിമൻസ് ഹെൽത്ത് ബോഡി ആൻഡ് മൈൻഡ് എന്ന വിഷയത്തിൽ ഡോ. അർച്ചന ദേവിയും സൈക്യാട്രിസ്റ്റ് ഡോ.ആനന്ദ് കുമാറും സംസാരിച്ചു. ഇന്ത്യൻ സ്ഥാനപതിയുടെ പത്നി സുഷ്മ ഇന്ദ്രമണി പാണ്ഡെ, നേപ്പാൾ സ്ഥാനപതി ശർമിള പരാജുലി ദാക്കൽ, ബംഗ്ളാദേശ് സ്ഥാനപതിയുടെ പത്നി തസ്ലീമ സാർവർ, അപ്പോളോ ടീമിലെ അഞ്ജൻ പൊദ്ദാർ, ശ്യാം ശൈലേഷ്, ശിൽപ ശൈലേഷ്, ആർ. മനോജ്കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം, കേരള വിഭാഗം തുടങ്ങിയവയുടെ വനിതാ വിഭാഗം പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം