പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ കുടുംബസംഗമം നടത്തി
Wednesday, April 25, 2018 1:32 AM IST
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ കുടുംബസംഗമം ഏപ്രിൽ 19, 20 തീയതികളിൽ കബ്ദിൽ നടന്നു. 19 ന് വൈകുന്നേരം ഏഴിന് പ്രസിഡന്‍റ് കെ. ജയകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് കുവൈത്തിലെ പ്രമുഖ ഇവന്‍റ് മാനേജ്മെന്‍റ് ടീം ആയ മ്യൂസിക് ബീറ്റ്സ് അംഗങ്ങൾ സംഗീതവും നൃത്തവും കളികളുമായി കൊഴുപ്പേകി.

കുവൈത്തിലെ പ്രശസ്തരായ ഗായകർ സംഗീതവിരുന്നിൽ പങ്കെടുത്തു. ക്യാന്പ് അംഗങ്ങൾക്ക് രാത്രി ഭക്ഷണത്തിനായി ലൈവ് കിച്ചണ്‍ ക്രമീകരിച്ചിരുന്നു. രണ്ടാം ദിവസം അസോസിയേഷൻ അംഗങ്ങളുടെ വിവിധ കല പരിപാടികളും വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങളും അമേരിക്കൻ ഓക്ഷൻ തുടങ്ങിയ ഇനങ്ങളും ഉൾക്കൊള്ളിച്ചിരുന്നു.

ജേക്കബ് തന്പി, അബു പീറ്റർ സാം, ബിജു വർഗീസ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി. മത്സരങ്ങളുടെ കോഓർഡിനേറ്റർ ആയി ബിജി മുരളി പ്രവർത്തിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി മുരളി എസ്. പണിക്കർ സ്വാഗതവും പിക്നിക് കണ്‍വീനർ പി.ടി. സാമുവേൽകുട്ടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ