യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് ബാസ്കറ്റ് ബോൾ കിരീടം
Wednesday, April 25, 2018 1:33 AM IST
അബാസിയ (കുവൈത്ത്) : ഇന്ത്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ (ഐബിഎ) നടത്തിയ സുലൈമാൻ കലന്തർ അൽ കന്ദരി ട്രോഫി ഇന്‍റർസ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്‍റിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചാന്പ്യ·ാരായി.

വിജയികൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വൈസ് ചെയർപേഴ്സൻ ടെസി ജോയ, ഓഷ്യാന ട്രേഡിംഗ് കന്പനി മാനേജർ ജോയൽ ജോണ്‍ എന്നിവർ ട്രോഫി സമ്മാനിച്ചു.

സമാപന ചടങ്ങിൽ പ്രദീപ് പ്രികോണ്‍ മുഖ്യാതിഥിയായിരുന്നു.ഫൈസൽ ഹംസ, അജിത് കുമാർ, സജി ജോണ്‍, ശ്രീജ പ്രദീപ്, ഇന്ത്യൻ ദേശീയ ടീം കോച്ച് സി.വി.സണ്ണി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മെട്രോ മെഡിക്കൽ കെയർ ട്രോഫിക്കുവേണ്ടിയുള്ള ഓപ്പണ്‍ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഫെയിം ഇന്‍റർനാഷനൽ ജേതാക്കളായി. പുരുഷവിഭാഗത്തിൽ അമീഗൊയ്ക്കും വനിതാവിഭാഗത്തിൽ ഡെസിബിൾസും രണ്ടാം സ്ഥാനം നേടി.

റിപ്പോർട്ട്: സലിം കോട്ടയിൽ