അബുദാബി പള്ളി പെരുന്നാൾ 26, 27 തീയതികളിൽ
Wednesday, April 25, 2018 1:49 AM IST
അബുദാബി: സെന്‍റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിലെ ഇടവക മധ്യസ്ഥൻ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാൾ ഏപ്രിൽ 26, 27 തീയതികളിൽ ആഘോഷിക്കുന്നു. അടൂർ കടന്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ഈവർഷത്തെ പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കും.

പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഏപ്രിൽ 20 നു (വെള്ളി) രാവിലെ വിശുദ്ധ കുർബാനക്കുശേഷം തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. പെരുന്നാളിന്‍റെ ഭാഗമായി ചൊവ്വ , ബുധൻ വ്യാഴം എന്നീ ദിവസങ്ങൾ വൈകുന്നേരം ഏഴിന് സന്ധ്യ നമസ്കാരത്തെ തുടർന്ന് കണ്‍വൻഷൻ പ്രസംഗം ഉണ്ടായിരിക്കും.

26നു (വ്യാഴം) വൈകുന്നേരം ഏഴിന് സന്ധ്യ നമസ്കാരം, ഗാന ശുശ്രൂഷ, വചന പ്രസംഗം, തുടർന്ന് വാദ്യമേളങ്ങളോടെയുള്ള ഭക്തി നിർഭരമായ റാസ, ആശീർ വാദം എന്നിവ നടക്കും.

പെരുന്നാൾ ദിവസമായ 27 ന് (വെള്ളി) രാവിൽ 7ന് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ മൂന്നിേ·ൽ കുർബാന, ആശീർ വാദം, നേർച്ച വിളന്പ് എന്നിവ നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ അബുദാബി ഗവണ്‍മെന്‍റിന്‍റെ പരമോന്നത ബഹുമതിയായ അബുദാബി അവാർഡ് ജേതാവ് ജോർജ് മാത്യുവിനെ അനുമോദിക്കും. ചടങ്ങിൽ ചർച്ച് ഇൻട്രോഡക്ടറി ഹാൻഡ് ബുക്കിന്‍റെ പ്രകാശനവും സെന്‍റ് ജോർജ് ഹോം അഞ്ചാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും നിർവഹിക്കും.

വികാരി ഫാ. ബെന്നി മാത്യു, സഹവികാരി ഫാ പോൾ ജേക്കബ്, ട്രസ്റ്റി ജോർജ് വി. ജോർജ്, സെക്രട്ടറി ജയിംസണ്‍ പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക ഭരണസമിതി പെരുന്നാളിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള