ഒഐസിസി യാത്രയയപ്പു നൽകി
Wednesday, April 25, 2018 2:11 AM IST
ദമാം : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി ദമാം മലപ്പുറം ജില്ലാ വനിതാവേദി സെക്രട്ടറി രഹനാ മുസ്തഫ, എക്സിക്യൂട്ടീവ് അംഗം ഷംനാ അൻവർ എന്നിവർക്ക് ഒഐസിസി മലപ്പുറം ജില്ലാ വനിതാ വേദി യാത്രയയപ്പു നൽകി.

ജില്ലാ വനിതാവേദി പ്രസിഡന്‍റ് സഫിയ അബാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സക്കീന ഹമീദ് ഉദ്ഘാടനം ചെയ്തു. ഐസിസി മലപ്പുറം ജില്ലാ വനിതാവേദിയുടെ മൊമെന്േ‍റായും ഉപഹാരങ്ങളും വൈസ് പ്രസിഡന്‍റ്മാരായ റുബി അജ്മൽ, തെസ്നി റിയാസ് എന്നിവർ കൈമാറി.

സ്ത്രീകൾക്കെതിരെ നാട്ടിൽ ദിനം പ്രതി വർധിച്ചുവരുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും യോഗം അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണു ഇത്രയധികം പീഡനങ്ങൾ നാട്ടിൽ പെരുകാൻ കാരണമെന്നും യോഗം കുറ്റപ്പെടുത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി ശബ്ന ഗഫൂർ, ട്രഷറർ ഹുസ്ന ആസിഫ്, റുബീന അബ്ദുൽ സലാം, ജസീല ജന്നാത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം