വടകര മഹോത്സാവത്തിന് ഉജ്ജ്വല സമാപനം
Wednesday, April 25, 2018 9:11 PM IST
അബുദാബി: വടകര എൻആർഐ ഫോറം അബുദാബിയുടെ വടകര മഹോത്സാവം ഏപ്രിൽ 20നു വിവിധ പരിപാടികളോടെ അബുദാബി മലയാളി സമാജത്തിൽ ആഘോഷിച്ചു.

ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് രമേശ് പണിക്കർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രജീദ് പട്ടോളി സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ഇന്ദ്രാ തൈയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം വൈസ് പ്രസിഡന്‍റ് അൻസാരി പാലിക്കൽ, സെക്രട്ടറി എ.എം. അൻസാർ, മൻസൂർ ഓക്സ്ഫോർഡ് മെഡിക്കൽ, ശശിധരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യാസിർ അറഫാത്ത് നന്ദി പറഞ്ഞു.

മഹോത്സാവത്തിന്‍റെ ഭാഗമായി ഉത്തര മലബാറിന്‍റെ തനതു വിഭവങ്ങൾ രുചിക്കാൻ സന്ദർശകർക്ക് അവസരം ഒരുക്കി. നിരവധി ഭക്ഷണസ്റ്റാളുകളും ഒരുക്കിയിരുന്നു. കലാപരിപാടികൾക്ക് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിയുടെ നേതൃത്തിലുള്ള ഇരുപതിൽപരം കലാകാര·ാരാണ് നേതൃത്വം നൽകിയത്. ഒപ്പന, മാപ്പിളപ്പാട്ടുകൾ, ശിങ്കാരിമേളം തുടങ്ങി ഒട്ടേറെ നാടൻകലാരൂപങ്ങൾ ആഘോഷത്തിന്‍റെ ഭാഗമായി വേദിയിൽ അവതരിപ്പിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള