ഫോക്കസ് കുവൈത്ത് യാത്രയയപ്പു നൽകി
Wednesday, April 25, 2018 9:12 PM IST
കുവൈത്ത്: പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈത്ത് യുണിറ്റ് അഞ്ച് അംഗവും വനിതാ എക്സിക്യുട്ടീവ് എന്ന നിലയിൽ ഫോക്കസിന്‍റെ നിറസാന്നിധ്യമായിരുന്ന ബിന്ദുമോൾക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പു നൽകി.

അബാസിയ ഒലിവ് ഓഡിറ്റോറിയത്തിൽ ഫോക്കസ് പ്രസിഡന്‍റ് ഡിസിൽവ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ റോയ് ഏബ്രഹാം, സിറാജ്, മുഹമ്മദ് ഇക്ബാൽ, ഷാജി തങ്കച്ചൻ, ബിനു മാത്യു, സലിം രാജ്, തന്പി ലുക്കോസ്, രതീഷ് കുമാർ, എം.എൻ. സലിം, സൈമണ്‍ ബേബി എന്നിർ സംസാരിച്ചു. ബിന്ദു മോൾ മറുപടി പ്രസംഗം നടത്തി. സംഘടനയുടെ ഉപഹാരങ്ങൾ ഡിസിൽവാ ജോണും റോയ് എബ്രഹാമും സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ