ഇശൽ ബാൻഡ് അബുദാബിയുടെ മൂന്നാമത് കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു
Wednesday, April 25, 2018 9:13 PM IST
അബുദാബി: കലാകാര·ാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ മൂന്നാമത് കോർ കമ്മിറ്റി പ്രഖ്യാപനം അബുദാബി മുറൂർ റോഡ് എസ്എഫ്സി പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ നടന്നു.

മുഹമ്മദ് ഹാരിസ്, അബ്ദുൾ കരീം, എ.ടി. മഹ്റൂഫ് എന്നിവർ ഉപദേശക സമിതി അംഗങ്ങളായും റഫീഖ് ഹൈദ്രോസ് രക്ഷാധികാരിയും സൽമാൻ ഫാരിസി ചെയർമാനും അബ്ദുള്ള ഷാജി ജനറൽ കണ്‍വീനറും അലിമോൻ വരമംഗലം ട്രഷററും ശിഹാബ് എടരിക്കോട് വൈസ് ചെയർമാനും അസീം കണ്ണൂർ ജോയിന്‍റ് കണ്‍വീനറും ഇക്ബാൽ ലത്തീഫ് ഇവന്‍റ് കോഓർഡിനേറ്ററും സനാ കരീം അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയും സമീർ തിരുർ, അബ്ദുൾ അസിസ് ചെമ്മണ്ണൂർ, അൻസാർ വടക്കാഞ്ചേരി, അഫ്സൽ കരിപ്പോൾ, അൻസാർ വെഞ്ഞാറമൂട്, ഹബീബ് റഹ്മാൻ, നൗഫൽ ദേശമംഗലം, ഷംസുദ്ദീൻ കണ്ണൂർ, മുഹമ്മദ് മിർഷാൻ, നിയാസ് നുജുമ്, സയ്ദ് അലവി, മുഹമ്മദ് അലി, സാലിത്ത് കണ്ണൂർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായ പുതിയ കോർ കമ്മിറ്റിയുടെ പ്രഖ്യാപനം മുഹമ്മദ് അലി നിർവഹിച്ചു.

ചടങ്ങിൽ കാശ്മീരിൽ ദാരുണമായി കൊല ചെയ്യപ്പെട്ട ആസിഫാ മോളുടെ ജസ്റ്റിസിനോട് ഐഖ്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ.ബി.എ പുറത്തിറക്കുന്ന വീഡിയോ സോംഗിന്‍റെ റഹീം ചെമ്മാട് രചിച്ച വരികളുടെ ദൃശ്യാവിഷ്കാരം, ഓഡിയോ റിലീസിംഗ് എന്നിവയും നടന്നു. ഇശൽ ബാൻഡ് അബുദാബി റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ലേബർ ക്യാന്പിലെ തൊഴിലാളികൾക്ക് ഇഫ്താർ വിഭവങ്ങൾ എത്തിക്കുന്ന പരിപാടിയിലേക്കുള്ള ആദ്യ ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്ന് ഇക്ബാൽ ലത്തീഫും ജനാ മഹ്റൂഫ്, നിയാ മഹ്റൂഫ് എന്നിവരിൽനിന്നും സൽമാൻ ഫാരിസിയും ഏറ്റുവാങ്ങി.

ഇശൽ ബാൻഡ് അബുദാബിയുടെ പ്രഖ്യാപിത പരിപാടികളിൽ ഒന്നായ നിർധനരായ പെണ്‍കുട്ടികളുടെ നാലാമത് വിവാഹം കോഴിക്കോട് ജില്ലയിൽനിന്നാണെന്നും അതിന്‍റെ പ്രഖ്യാപനം ഐബിഎ യുടെ വാർഷിക ആഘോഷ പരിപാടിൽ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

പുതിയ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പ്രഥമ പൊതുപരിപാടിയായ ഐ.ബി.എ ഓണ്‍ലൈൻ സിങ്ങിങ് റ്റാലെന്‍റ്റ് കോണ്ടെസ്റ്റ് മൂന്നാമത് സീസണിന്‍റെ ഗ്രാൻഡ് ഫിനാലെ മേയ് നാലിന് വൈകുന്നേരം നാലു മുതൽ അബുദാബി കേരളാ സോഷ്യൽ സെന്‍ററിൽ നടക്കും. സമീർ പട്ടുറുമാൽ അഥിതിയായി പങ്കെടുക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള