റിയാദിൽ പാലക്കാട് സ്വദേശിയെ കാണാനില്ലെന്നു പരാതി
Friday, April 27, 2018 12:07 AM IST
റിയാദ്: പാലക്കാട് സ്വദേശിയായ നാല്പത്തിമൂന്നുകാരനെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. എക്സിറ്റ് പതിനെട്ടിനടുത്തുള്ള ഒരു സ്വകാര്യ കന്പനിയിൽ ജീവനക്കാരനായ മുഹമ്മദ് അബ്ദുറഹ്മാനെ ആണ് ഒരാഴ്ചയായി കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ പരാതി നൽകിയത്.

ജോർദാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കന്പനി 3 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പുതിയ കന്പനി തുടങ്ങാനുള്ള ആലോചനയിലായതിനാൽ നാട്ടിലേക്കു മടങ്ങാതെ മുഹമ്മദ് കന്പനിയുടെ സ്ഥലത്തു തന്നെ താമസിച്ചുവരുകയായിരുന്നു. മുടങ്ങാതെ ശന്പളവും കിട്ടിയിരുന്നതായി റിയാദിലുള്ള അനുജൻ ബഷീർ അറിയിച്ചു. ഇക്കാമ കാലാവധി കഴിഞ്ഞിട്ടില്ല. പ്രധാന ആശുപത്രികളും പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭ്യമായിട്ടില്ല.

ഏപ്രിൽ 18 വരെ അനുജനുമായും നാട്ടിലെ കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ട്. 19 നു രാവിലെ കന്പനി പരിസരത്ത് മുഹമ്മദിനെ കണ്ടവരും ഉണ്ട്. അതിനുശേഷം മുഹമ്മദിനെ കുറിച്ച് ഒരു വിവരവുമില്ല. മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0537106332 (ബഷീർ), 0565573491 (ഹക്കീം) എന്നീ നന്പറുകളിൽ അറിയിക്കണമെന്നു ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ