കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഫർവാനിയ ഏരിയക്ക് പുതിയ നേതൃത്വം
Friday, April 27, 2018 12:18 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫർവാനിയ ഏരിയക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ. വാരിജാക്ഷൻ (പ്രസിഡന്‍റ്), ആരിഫ് മുഹമ്മദ് (വൈസ് പ്രസിഡന്‍റ്), ഹഷ്നാസ് (സെക്രട്ടറി), റഷീദ് (ജോയിന്‍റ് സെക്രട്ടറി), അനീഷ് ചന്ദ്രൻ (ട്രഷറർ) എന്നിവരേയും കേന്ദ്ര നിർവാഹക സമിതിയിലേക്ക് ഫർവാനിയ ഏരിയ പ്രതിനിധികളായി ഹനീഫ്.സി, ബിജു.പി.വി, സമീർ വെള്ളയിൽ, സിദ്ധാർഥൻ കുരുവട്ടൂർ, നജീബ്.പി.വി, നിഹാസ് നെല്ലിയോട്ട്, ജിർഷാദ്, ഷാഫി കൊല്ലം, മക്ബൂൽ സാലി, റാഫി.ആർ.കെ, അസ്ലം.ടി.വി, സുഹൈൽ.കെ.കെ എന്നിവരെയും തെരഞ്ഞെടുത്തു.

മഹിളാവേദി ഫർവാനിയ ഏരിയ ഭാരവാഹികളായി ഷീജി ബ്രിജിത്ത് (പ്രസിഡന്‍റ്), ഷഹാന ഷഹൽ (സെക്രട്ടറി), സഫീന റാഫി (ട്രഷറർ) എന്നിവരും കേന്ദ്ര നിർവാഹക സമിതിയി അംഗങ്ങളായി സഫ്രീന സമീർ, തെസ്നി ഹനീഫ്, രേഖ.ടി.എസ്, ഹജീഷ അഫ്സൽ, ഹസീന അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്‍റ് സി. ഹനീഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് കെ. വാരിജാക്ഷൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ, ആക്ടിംഗ് ട്രഷറർ അസ്ലം എന്നിവർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സിറാജ് എരഞ്ഞിക്കൽ, രാജു എസ് കണ്ടി എന്നിവർ തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. മക്ബൂൽ സാലി സ്വാഗതവും സമീർ വെള്ളയിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ