മുസ് ലിം വേട്ട അവസാനിപ്പിക്കണം: സോഷ്യൽ ഫോറം
Friday, April 27, 2018 12:24 AM IST
മക്ക:സംഘ് പരിവാറിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട ശ്രമം രാജ്യത്തു ഫാസിസ്റ്റ് ശക്തികൾക്ക് പരവതാനി വിരിക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം മക്ക കമ്മിറ്റി ജനറൽ കൗണ്‍സിൽ അഭിപ്രായപ്പെട്ടു.

കൗണ്‍സിൽ യോഗം ജിദ്ദ് കേരള സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ കിഴിശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അൻവർ മഞ്ചേരി അധ്യക്ഷത വഹിച്ചു. മക്ക ഘടകം ഭാരവാഹികളായി അൻവർ മഞ്ചേരി (പ്രസിഡന്‍റ്), അബ്ദുള്ള കോയ, മുനീർ തിരുവനന്തപുരം (വൈസ് പ്രസിഡന്‍റ്), സലിം ഉളിയിൽ (ജനറൽ സെക്രട്ടറി), മെഹബൂബ്, ബാവ (അഷ്റഫ്), സമദ് ഉൗരകം( സെക്രടറി മാർ) എന്നിവരെയും ജാഫർ പെരിങ്കാവ്, ഫദൽ നിരോൽപാലം എന്നിവരെ എക്സിക്യൂടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ