രണ്ടാമത് യുടിഎസ് സി ഹോക്കി ഫിയസ്റ്റ ഏപ്രിൽ 27ന് ജിദ്ദയിൽ
Friday, April 27, 2018 12:26 AM IST
ജിദ്ദ: രണ്ടാമത് ഹാസ്കോ ഹോക്കി ഫിയസ്റ്റ ഏപ്രിൽ 27 നു ജിദ്ദയിലെ ഇത്തിഹാദ് ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം ആരംഭിക്കുന്ന ടൂർണമെന്‍റ് അസീസിയയിലെ ഇത്തിഹാദ് ഗ്രൗണ്ടിൽ അരങ്ങേറുക.

ജിദ്ദ, റിയാദ്, ദമാം, ബഹറിൻ എന്നിവടങ്ങളിൽ നിന്നുള്ള 7 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ദേശീയ താരങ്ങളും പങ്കെടുക്കും. ഹാസ്കോ ഗ്രൂപ്പ് മുഖ്യ പ്രായോജകർ ആയ ടൂർണമെന്‍റിന്‍റെ സഹ പ്രായോജകർ ഇന്നൊവേറ്റീവ് എൻജിനിയറിംഗ് ക്ലിയർ വിഷൻ, ജീപാസ് എന്നിവരാണ്.

കഐസ്എ ഫീൽഡ് ഹോക്കി ദമാം, കഐസ്എ ഫീൽഡ് ഹോക്കി ജിദ്ദ, സൗദി സ്ട്രൈക്കേഴ്സ് റെഡ്, സൗദി സ്ട്രൈക്കേഴ്സ് ബ്ലൂ, റയാൻ ഹോക്കി ക്ലബ് ജിദ്ദ, യുടിഎസ് സി സൗദി, യംഗ്സ്റ്റാർ ബഹറിൻ തുടങ്ങി സൗദിയിലെ മികച്ച ഏഴു ടീമുകൾ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. രണ്ടു പൂളുകളായി തിരിച്ചാണ് മത്സരം.

ഒമാനിൽ നിന്നുള്ള അന്തർദേശിയ റഫറികളായ മാസിൻ ഖലീഫ അൽ സുഖൈലി, താനി സഹീം അൽ വഹാബി എന്നിവരാണ് കളികൾ നിയന്ത്രിക്കുക. യുടിഎസ്സി ഗ്ലോബൽ ചെയർമാനും മുൻ കേരള ഹോക്കി ക്യാപ്റ്റനുമായ ജാവീസ് അഹമ്മദ് യുടിഎസ്സി ടീമിൽ കളിക്കും.
ഒമാൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഹോക്കി ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്ന (യൂണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ്) യുടിഎസ് സി സൗദി ഹോക്കി ടീമുമായി സഹകരിച്ചാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുടിഎസ്സിക്ക് യുഎഇ, മസ്കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സജീവമാണ്. മുൻ കേരള സ്റ്റേറ്റ് ഹോക്കി താരം ജവിസ് അഹ്മദ് ആണ് യുടിഎസിയുടെ ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുൻ കേരള ഹോക്കി ഗോൾ കീപ്പർ ഷംസീർ ഒളിയാട്ട് ആണ് സൗദിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സഫീറോ റസ്റ്ററന്‍റിൽ നടന്ന വാർത്താസമ്മേളനത്തിൽ യുടിഎസ്സി ഗ്ലോബൽ ചെയർമാൻ ജാവീസ് അഹമ്മദ്, ക്ലബ് പ്രസിഡന്‍റ് ഹിഷാം മാഹി, ജനറൽ സെക്രട്ടറി അഷ്ഫാഖ് മേലെകണ്ടി, ചീഫ് കോഓർഡിനേറ്റർ ഷംസീർ ഒളിയാട്ട്, മീഡിയ കോഓർഡിനേറ്റർ അബ്ദുൽ കാദർ മോച്ചേരി, രക്ഷാധികാരി പി.ആർ. സലിം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ