കു​വൈ​ത്ത് കെഎംസിസി "അഹ്‌ലന്‍ യാ ​റ​മ​ദാ​ൻ​' സം​ഘ​ടി​പ്പി​ച്ചു
Tuesday, May 15, 2018 10:48 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് കെഎംസിസി നാ​ഷ​ണ​ൽ ക​മ്മി​റ്റി മ​ത​കാ​ര്യ സ​മി​തി പ​രി​ശു​ദ്ധ​മാ​യ റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി ന്ധ​അ​ഹ്ല​ൻ യാ ​റ​മ​ദാ​ൻ​ന്ധ സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കു​വൈ​ത്ത് കെഎംസിസി നാ​ഷ​ണ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗ​വും കു​വൈ​ത്ത് കെഎംസിസി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, കു​വൈ​ത്ത് ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ട്ര​ഷ​റ​ർ എം.​കെ.​അ​ബ്ദു​ൽ​റ​സാ​ഖ് പേ​രാ​ന്പ്ര എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഉ​സ്താ​ദ് മു​ഹ​മ്മ​ദ​ലി ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​വൈ​ത്ത് കെഎംസിസി നാ​ഷ​ണ​ൽ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന റ​മ​ദാ​ൻ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ ഫ​ർ​വാ​നി​യ ഏ​രി​യ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ബ​ല്ല​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, അ​ജ്മ​ൽ വേ​ങ്ങ​ര, ഹം​സ ക​രി​ങ്ക​പ്പാ​റ, ഫാ​സി​ൽ കൊ​ല്ലം സം​ബ​ന്ധി​ച്ചു. മ​ത​കാ​ര്യ വിം​ഗ് ക​ണ്‍​വീ​ന​ർ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി സ്വാ​ഗ​ത​വും ഫ​ർ​വാ​നി​യ ഏ​രി​യ ട്ര​ഷ​റ​ർ ഗ​ഫൂ​ർ മു​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ