കോ​ഴി​ക്കോ​ട് ജി​ല്ലാ കെഎംസിസി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​റ്റ് സി.​എ​ച്ച് സെ​ൻ​റ​ർ റി​ലീ​ഫ് സം​ഘ​ടി​പ്പി​ക്കും
Tuesday, May 15, 2018 10:59 PM IST
ദ​മാം: പ​രി​ശു​ദ്ധ റ​മ​ദാ​നി​ൽ മു​സ്ലീം ലി​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെഎംസിസിയു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ട​ത്തു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ക​ഐം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ കാ​ലി​ക്ക​റ്റ് സി ​എ​ച്ച് സെ​ൻ​റ​ർ റി​ലീ​ഫ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ഐം​സി​സി പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം, മ​രു​ന്ന്, ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ സൗ​ജ​ന്യ സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന സി.​എ​ച്ച് സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റ​മ​ദാ​നി​ൽ റി​ലീ​ഫ് കാ​ന്പ​യി​ൻ കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഒ.​പി ഹ​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ക്കീ​ർ അ​ഹ​മ്മ​ദ് ഹ​മീ​ദ് വ​ട​ക​ര മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി ഉ​മ​ർ ഓ​മ​ശേ​രി, ക​ലാം മീ​ഞ്ച​ന്ത, സ​ലാം ഹാ​ജി കു​റ്റി​ക്കാ​ട്ടൂ​ർ, സാ​ലി അ​ണ്ടോ​ണ, സൈ​ഫു​ദ്ദീ​ൻ മു​ക്കം, സി​ദ്ദീ​ഖ് മ​ല​ബാ​രി . ഷി​റാ​ഫ് മു​ലാ​ട്. ഷ​റ​ഫു കൊ​ടു​വ​ള്ളി. നൗ​ഷാ​ദ് ചാ​ലി​യം. ബ​ഷീ​ർ പ​യ്യോ​ളി. സ​ബീ​ർ രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ ചാ​ലി​യം ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മു​നീ​ർ ന​ന്തി സ്വാ​ഗ​ത​വും ഫൈ​സ​ൽ കൊ​ടു​മ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം