ആ​ലി​ക്കോ​യ ഫ​റോ​ക്കി​ന് റാ​ക്ക കെഎംസിസി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, May 15, 2018 11:02 PM IST
അ​ൽ​കോ​ബാ​ർ: മു​തി​ർ​ന്ന പ്ര​വാ​സി​യും റാ​ക്ക​യി​ലെ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും റാ​ക്ക ഏ​രി​യാ കെഎംസിസി സീ​നി​യ​ർ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ ആ​ലി​ക്കോ​യ ഫ​റോ​ക്ക് ത​ന്‍റെ മു​പ്പ​ത്തി​യാ​റു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

1982ൽ ​ഖ​ത്തീ​ഫി​ലെ അ​ൽ ഖ​ഹ്ത്വാ​നി നി​ർ​മ്മാ​ണ ക​ന്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി ജീ​വി​ത​മാ​ര​ഭി​ച്ച അ​ദ്ദേ​ഹം സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ദേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. പ​തി​നെ​ട്ട് വ​ർ​ഷ​മാ​യി ക​റി പൗ​ഡ​ർ വി​ത​ര​ണ സ്ഥാ​പ​ന​മാ​യ സ്വ​രൂ​പ് ട്രേ​ഡിം​ഗി​ൽ മാ​ർ​ക്ക​റ്റിം​ഗ് സൂ​പ്പ​ർ​വൈ​സ​റാ​യി സേ​വ​നം ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ഫ​റോ​ക്ക് മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ, കെ.​എം.​സി.​സി തു​ട​ങ്ങി​യ നി​ര​വ​ധി വേ​ദി​ക​ളി​ലെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

റാ​ക്ക കെഎംസിസിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗം സി​ദ്ധീ​ഖ് പാ​ണ്ടി​ക​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ​കോ​ബാ​ർ കെഎംസിസി കേ​ന്ദ്ര​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ, മൊ​യ്തീ​ൻ കോ​യ ചെ​ട്ടി​പ്പ​ടി, സ​ലാ​ഹു​ദ്ധീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ന​വാ​സ് ബേ​പ്പൂ​ർ, അ​ബ്ദു​ൽ മ​ജീ​ദ് ചു​ങ്കം, ഷൈ​സ് ഖാ​ൻ നെ​ല്ലി​ക്കു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലാം മീ​ഞ്ച​ന്ത സ്വാ​ഗ​ത​വും അ​ന​സ് പ​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം