അ​സ്മോ പു​ത്ത​ൻ​ചി​റ ഇ​ന്നും മാ​യാ​ത്ത ഓ​ർ​മ്മ
Tuesday, May 15, 2018 11:03 PM IST
അ​ബു​ദാ​ബി: പ്ര​ശ​സ്ത ക​വി​യും അ​ബു​ദാ​ബി സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ നി​റ സാ​ന്നി​ദ്ധ്യ​വു​മാ​യി​രു​ന്ന അ​സ്മോ പു​ത്ത​ൻ​ചി​റ​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കോ​ലാ​യ സാ​ഹി​ത്യ കൂ​ട്ടാ​യ്മ അ​സ്മോ ഓ​ർ​മ്മ എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.

അ​സ്മോ പു​ത്ത​ൻ​ചി​റ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു. അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ഒ​ത്തു​ചേ​ര​ലി​ൽ നി​ര​വ​ധി പേ​ര് പ​ങ്കെ​ടു​ത്തു. ടി.​എ. ശ​ശി വി​ക​സ​നം എ​ന്ന ക​വി​ത​യും ര​മേ​ശ് ക​ച്ച​വ​ടം എ​ന്ന ക​വി​ത​യും ആ​ല​പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യ​ക്ഷ സു​ജ സൂ​സ​ൻ ജോ​ർ​ജ്ജ്, യു​വ എ​ഴു​ത്തു​കാ​രി ഷീ​ബ ഇ​കെ പ്ര​ശ​സ്ത ക​വി പി​പി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​യ​ച്ചു​ത​ന്ന അ​സ്മോ പു​ത്ത​ൻ ചി​റ​യെ കു​റി​ച്ചു​ള്ള ഓ​ർ​മ്മ​കു​റി​പ്പു​ക​ൾ വാ​യി​ച്ചു.

തു​ട​ർ​ന്ന് അ​സ്മോ പു​ത്ത​ൻ​ചി​റ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ക​വി​ത​ക​ൾ, ഓ​ർ​മ്മ കു​റി​പ്പു​ക​ൾ എ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​ക്ക് രൂ​പം ന​ൽ​കി. ഫൈ​സ​ൽ ബാ​വ, ടി.​എ.​ശ​ശി, സ​ജി​ത് മ​ര​ക്കാ​ർ, റാ​ഷി​ദ്. വി.​പി, അ​ഭി​ലാ​ഷ്. റ​ഹ്മ​ത്ത​ലി, ര​മേ​ശ്, വി​നു, സ​ഹ​ർ അ​ഹ​മ്മ​ദ്, വി​നു, മു​ഹ​മ്മ​ദ​ലി ക​ല്ലൂ​ർ​മ്മ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​ല​രു​ടെ​യും കൈ​ക​ളി​ലാ​യി കി​ട​ക്കു​ന്ന അ​സ്മോ​യു​ടെ സൃ​ഷ്ടി​ക​ൾ ശേ​ഖ​രി​ച്ചു ഒ​രു സ​ന്പൂ​ർ​ണ സ​മാ​ഹാ​ര​മാ​യി എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​റ​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി. അ​സ്മോ പു​ത്ത​ൻ​ചി​റ പ്ര​വാ​സ ലോ​ക​ത്ത് മ​ല​യാ​ള ഭാ​ഷ​ക്കു​വേ​ണ്ടി വ​ർ​ഷ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും യോ​ഗ​ത്തി​ന്‍റെ പൊ​തു അ​ഭി​പ്രാ​യ​മാ​യി ഉ​യ​ർ​ന്നു വ​ന്നു. കോ​ലാ​യ സാ​ഹി​ത്യ സ​ദ​സ് തു​ട​ർ​ന്ന് പോ​കാ​നും തീ​രു​മാ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള