സൈ​ത​ല​വി ഉ​സ്താ​ദി​ന് ബ​ഹ്റൈ​ൻ കെഎം​സി​സി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, May 16, 2018 10:39 PM IST
മ​നാ​മ: നാ​ൽ​പ​തു വ​ർ​ഷ​ത്തെ ബ​ഹ്റൈ​നി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ത്തി​പ്പ​റ്റ സെ​യ്ത​ല​വി ഉ​സ്താ​ദി​ന് കെഎം​സി​സി ബ​ഹ​റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​ദ്യ​മാ​യി ബ​ഹ്റൈ​നി​ൽ രൂ​പീ​ക​രി​ക്കാ​നും കെഎം​സി​സി​യെ കെ​ട്ടി​പ്പ​ടു​ക്കാ​നും ഏ​റെ ക​ഷ്ട​പ്പെ​ട്ട വ​ലി​യ വ്യ​ക്തി​ത്വ​മാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ത്തി​പ്പ​റ്റ സ്വ​ദേ​ശി​യാ​യ സൈ​ത​ല​വി ഉ​സ്താ​ദ്. ക​ഐം​സി​സി​ക്കു പു​റ​മെ സ​മ​സ്ത ബ​ഹ്റൈ​ൻ ഘ​ട​ക​ത്തി​ന്‍റെ​യും സ്ഥാ​പ​ക ക​മ്മ​റ്റി ഭാ​ര​വാ​ഹി​യാ​ണ്. ബ​ഹ്റൈ​നി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ല​പ്പു​റം ഒ​രു​മ എ​ന്ന് കു​ടും​ബ സം​ഗ​മ​ത്തി​ൽ വ​ച്ചാ​ണ് യാ​ത്ര​യ​യ​പ്പു ച​ട​ങ്ങ് ന​ട​ന്ന​ത്.