ബി​സി​ന​സി​ൽ വ്യ​ക്തി ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്നു : മ​ഞ്ചേ​രി നാ​സ​ർ
Wednesday, May 16, 2018 10:45 PM IST
മ​ഞ്ചേ​രി : ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന ലോ​ക​ത്ത് ബി​സി​ന​സി​ൽ വ്യ​ക്തി ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ദ്ധി​ക്കു​ന്നു​വെ​ന്ന് ഐ​ഡി​യ ഫാ​ക്ട​റി ചെ​യ​ർ​മാ​ൻ മ​ഞ്ചേ​രി നാ​സ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​റി​ലെ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ടു​ത​ൽ നെ​റ്റ്വ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ബി​സി​ന​സ് രം​ഗ​ത്ത് വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​മാ​വു​ക. വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളു​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നും അ​വ​ര​വ​രു​ടെ ബി​സി​ന​സി​നെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ത്താ​നും അ​ത് വി​നി​മ​യം ന​ട​ത്തു​വാ​നു​മൊ​ക്കെ വ​ള​രെ സൗ​ക​ര്യ​മാ​യ ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ക്കോ​ണ്‍ എ​ഞ്ചി​ന​യ​റിം​ഗ് ക​ണ്‍​സോ​ർ​ഷ്യം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ദ്വാ​ര​ക ഉ​ണ്ണി അ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പു​രോ​ഗ​മി​ച്ച രാ​ജ്യം എ​ന്ന നി​ല​ക്ക് ഖ​ത്ത​റു​മാ​യി കൂ​ടു​ത​ൽ വ്യാ​പാ​ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി എ​ന്ന് ആ​ദ്യ പ്ര​തി സ്വീ​ക​രി​ച്ച് സം​സാ​രി​ച്ച ദ്വാ​ര​ക ഉ​ണ്ണി പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഡ​യ​റ​ക്ട​റി ഇ​ൻ​ഡോ ഗ​ൾ​ഫ് ബി​സി​ന​സ് കോ​റി​ഡോ​ർ എ​ന്ന നി​ല​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ​യും ഖ​ത്ത​റി​ലെ​യും സം​രം​ഭ​ക​രെ കോ​ർ​ത്തി​ണ​ക്കാ​നും പ​ര​സ്പ​രം വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ ബി​സി​ന​സി​ന് ഉ​ത്തേ​ജ​നം ന​ൽ​കാ​നു​മാ​ണ് മീ​ഡി​യ പ്ള​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മീ​ഡി​യ പ്ള​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്രാ​ൻ​ഡ് പ്ല​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​നു, കേ​ര​ള ഭൂ​ഷ​ണം ജ​ന​റ​ൽ മാ​നേ​ജ​ർ ജൗ​ഹ​റ​ലി ത​ങ്ക​യ​ത്തി​ൽ, ലൈ​ലാ​ക് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജീ​ഷ് ലൈ​ലാ​ക്, വൈ​ബ് ടെ​ക്നോ​ള​ജീ​സ് സി.​ഇ.​ഒ വി​നീ​ഷ് കു​മാ​ർ, ഇ​മേ​ജി​നോ ഡി​സൈ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ എ​ട​ക്ക​ര എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.